തിരുവന്പാടി: ജനുവരി 15 ദേശീയ പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി
തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സന്ദേശ റാലിയും പൊതുസമ്മേളനവും വിഭവ സമാഹരണവും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ദിനാചരണ ഉദ്ഘാടനം നടത്തി. തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ ചെയർമാനും ലിസ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറായ ഡോ. പി.എം. മത്തായി അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുറഹ്മാൻ, തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
ലിസാ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് കെ.സി. മാത്യു, വൈസ് പ്രസിഡന്റ് മറിയാമ്മ ബാബു, സെക്രട്ടറി ജോസ് മാത്യു, എം.ജെ. ചാക്കോ, ജോയി കൂനങ്കിൽ, കെ.സി. ജോസഫ്, ബിജി, സുഹറ ചെറുകാട്ടിൽ, ലിസി തലച്ചിറ, ഷാജു കടുകക്കുന്നേൽ, പി.ടി. ജിമ്മി, ബേബി കാരിക്കാട്ടിൽ, ബെന്നി കിഴക്കെപറമ്പിൽ, തങ്കച്ചൻ തോട്ടുങ്കര, അനൂപ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
കേരളത്തിലെ ആദ്യത്തെ ഐപി വാർഡുള്ള പാലിയേറ്റീവ് സെന്ററായി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് തുടക്കം കുറിച്ചിട്ട് 21 വർഷം പൂർത്തിയാവുകയാണ്. തുടക്കത്തിൽ കാൻസർ രോഗികൾക്ക് വേണ്ടി ആരംഭിച്ചത് ക്രമേണ മറ്റെല്ലാ രോഗികൾക്കും ലഭ്യമാക്കുകയായിരുന്നു. നാമമാത്രമായ ഫീസ് ഈടാക്കി നടത്തുന്ന ഡയാലിസിസ് സെന്റർ നിർധനരും നിരാലംബരുമായവർക്ക് ഏറെ ഗുണപ്രദമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ഇൻസൈറ്റ് യോഗ സെന്റർ തിരുവമ്പാടിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.