പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​നെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Saturday, January 16, 2021 12:34 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ലാ​ഭ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു പ​റ​ഞ്ഞു മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന​തും പൊ​തു മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള ത​ൽ​പ്പ​ര​ക​ക്ഷി​ക​ളു​ടെ ഗൂ​ഢ​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​സ്റ്റേ​റ്റ് ലേ​ബ​ർ സെ​ന്‍റ​ർ (എ​ച്ച്എം​എ​സ്) എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
‌യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്റ്റേ​റ്റി​ൽ​കൃ​ഷി വൈ​വി​ധ്യ വ​ൽ​ക്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​വ​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ക​വ​ർ​ന്നെ​ടു​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി​ജു ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ജെ​ഡി പേ​രാ​മ്പ്ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ഡി. പ്ര​കാ​ശ്, വ​ർ​ഗീ​സ് കോ​ല​ത്ത് വീ​ട്ടി​ൽ, കെ.​പി. ശ്രീ​ജി​ത്ത്, എം. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​ന് സി.​കെ. സു​രേ​ഷ്, കെ.​ജെ. ജോ​ഷി, ജി​മ്മി ജോ​ർ​ജ് , സി​ന്ധു മൈ​ക്കി​ൾ, അ​നി​താ ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.