ക​രി​പ്പൂ​ർ ക​സ്റ്റം​സി​ൽ സൂ​പ്ര​ണ്ട് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Friday, January 15, 2021 12:36 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഹാ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്നു.​കേ​സി​ൽ ഏ​ഴ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.
ഇ​വ​രി​ൽ ഒ​രു സൂ​പ്ര​ണ്ട് ഉ​ൾ​പ്പ​ടെ നാ​ലു പേ​രെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ഗ​ണ​പ​തി പോ​റ്റി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ യോ​ഗേ​ഷ്, ന​രേ​ഷ്, ഹെ​ഡ് ഹ​വീ​ൽ​ദാ​ർ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രി​പ്പൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ റെ​യ്ഡി​ൽ 1.2 കോ​ടി​യു​ടെ പ​ണ​വും ക​ള്ള​ക്ക​ട​ത്ത് സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഹാ​ളി​ലും, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ലും, ഗ​ൾ​ഫ് യാ​ത്ര​ക്കാ​രി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും, സ്വ​ർ​ണ​വും വി​ദേ​ശ സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.
ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ക​രി​പ്പൂ​ർ ക​സ്റ്റം​സ് വി​ഭാ​ഗം സ​ഹാ​യം ന​ൽ​കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ സം​ഘം ക​രി​പ്പൂ​രി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.