താമരശേരി: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കും ഭിന്നശേഷി സംഘടനാ ഭാരവാഹികള്‍ക്കും താമരശേരിയില്‍ സ്വീകരണം നല്കി.
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ സമിതികളില്‍ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ താമരശേരിയില്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പരിവാര്‍ പ്രസിഡന്റ് സി. ആയിശ അധ്യക്ഷത വഹിച്ചു. താമരശേരി ഗ്രാമപഞ്ചായത്തിലെ 19 ജനപ്രതിനിധികള്‍ക്കും പരിപാടിയില്‍ ഉപഹാരം നല്കി.
നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സി കണ്‍വീനര്‍ പി. സിക്കന്തര്‍, പരിവാര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. കോയട്ടി, സെക്രട്ടറി ആര്. സജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍, എ. അരവിന്ദന്, ഹാജറ കൊല്ലരുകണ്ടി, കെ. സരസ്വതി, നവാസ് ഈര്‍പ്പോണ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കയില്‍ രാജന്, വി.പി. ഉസ്മാന്, ഉസ്മാന് പി.ചെമ്പ്ര, കോ ഓര്‍ഡിനേറ്റര്‍ വി.പി. ഹംജാദ്, മൂസ നരിക്കുനി, ജോ.സെക്രട്ടറി ഇ.കെ. ഷംല തുടങ്ങിയവര്‍ പ്രസംഗിച്ചു.