ജീ​വ​നി പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ജ്ഞാ​നോ​ദ​യ ഇം​ഗ്ലീ​ഷ് സ്കൂ​ളും
Thursday, January 14, 2021 12:30 AM IST
കോ​ട​ഞ്ചേ​രി: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​നാ​യി കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ജീ​വ​നി പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ജ്ഞാ​നോ​ദ​യ ഇം​ഗ്ലീ​ഷ് സ്കൂ​ളും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാനും പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നും അ​തി​ലു​പ​രി ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി​ട്ടാ​യി​രു​ന്നു പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി കോ​ലാ​നി​ക്ക​ൽ പ​റ​ഞ്ഞു.

സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ കോ​ട​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ർ കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, ക്യാ​ര​റ്റ്, ത​ക്കാ​ളി, പ​യ​ർ, പ​ച്ച​മു​ള​ക്, വ​ഴു​ത​ന, എ​ന്നി​വ​യാ​ണ് കൃ​ഷി. സ്കൂ​ളി​ൽ സ്വ​ന്ത​മാ​യി നി​ർ​മ്മി​ച്ച ജൈ​വ ക​മ്പോ​സ്റ്റ് ആ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ വേ​പ്പി​ൻ പി​ണ്ണാ​ക്ക് ക​ട​ല​പ്പി​ണ്ണാ​ക്ക് എ​ന്നി​വ പു​ളി​പ്പി​ച്ച​തും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജൈ​വ കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. കൂ​ടാ​തെ ഭ​വ​ന പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ജൈ​വ രീ​തി​യി​ൽ പ​ച്ച​ക്ക​റി തോ​ട്ടം ഒ​രു​ക്കു​ന്നു​ണ്ട്. മി​ക​ച്ച തോ​ട്ട​ത്തി​ന് സ​മ്മാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്താ​ലാ​ണ് കൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ളാ​യ എ​യ്ഞ്ച​ൽ ആ​ന്‍റോ, കെ​സി​യ മ​രി​യ ബി​ജോ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​ജ​സി​ത, അ​ധ്യാ​പ​ക​രാ​യ ജി​ന്‍റോ ജെ​യിം​സ്, എ.​കെ. ജി​ഷ്ണു, പി.​എ​സ്. നി​ഷ, ടി.​പി. മ​റി​യാ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.