ഭൂ​മി ഏ​റ്റെ​ടു​ത്ത​വ​ർ​ക്കു ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, November 30, 2020 11:16 PM IST
മല​പ്പു​റം: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നാ​യി പൊ​ന്നും വി​ല​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​വ​ർ​ക്കു​ള്ള അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഭ​ര​ണ​പ​ര​മാ​യ കാ​ല​താ​മ​സം കൂ​ടാ​തെ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ​ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി​യി​ൽ ത​ർ​ക്ക​മു​ള്ള കേ​സു​ക​ൾ കോ​ട​തി തീ​രു​മാ​നം വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടും
ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​ക​ര​ണ​വേ​ദി​ക്കു വേ​ണ്ടി മു​ജീ​ബ് റ​ഹ്മാ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ
ക​മ്മീ​ഷ​ൻ ജി​ല്ലാ​ക​ള​ക്ട​റി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. ന​ടു​വ​ട്ട​ത്ത് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്റ്റേ ​ഒ​ഴി​വാ​യ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യി​ൽ നി​ന്നു ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തു​ക
അ​നു​വ​ദി​ച്ചാ​ലു​ട​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ന​ടു​വ​ട്ടം വി​ല്ലേ​ജി​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ആ​ഴ്ച​ക​ൾ​ക്ക് മു​ന്പു ത​ന്നെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് (എ​ൽ​ആ​ർ) ല​ഭി​ച്ച​താ​ണെ​ന്നും അ​തു വി​ത​ര​ണം ചെ​യ്യാ​തി​രി​ക്കാ​ൻ മു​ട​ന്ത​ൻ ന്യാ​യം പ​റ​യു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്പോ​ൾ പി​ഴ​വു സം​ഭ​വി​ക്കാ​തെ ജാ​ഗ്ര​ത​യും ക്യ​ത്യ​ത​യും പു​ല​ർ​ത്താ​ൻ ക​ള​ക്ട​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ന്തം ഭൂ​മി ന​ൽ​കി​യ ശേ​ഷം ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കാ​ത്തി​രി​ക്കു​ന്നവരെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ത​ള്ളി​യി​ട​രു​തെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.