അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം അ​ട്ടി​മ​റി​ച്ചു: മു​ല്ല​പ്പ​ള്ളി
Monday, November 30, 2020 11:16 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം അ​ട്ടി​മ​റി​ച്ച നാ​ല​ര വ​ർ​ഷ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു പോ​യ​തെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.
ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളെ അ​വ​ർ വി​ക​സ​ന ഏ​ജ​ൻ​സി​ക​ളാ​ക്കി മാ​റ്റി. ഫ​ണ്ട് ന​ൽ​കാ​തെ​യും ന​ൽ​കി​യ ഫ​ണ്ട് തി​രി​ച്ചു​പി​ടി​ച്ചും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​വ​ർ ശ്വാ​സം​മു​ട്ടി​ച്ചു.
പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കൈ​ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു. പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​ശേ​ഷം ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക വ​ഴി അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്നു മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.
ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​നി​ല​പാ​ടി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​ഹ്വാ​നം ചെ​യ്തു.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ കു​റ്റ​പ​ത്രം അ​വ​ത​രി​പ്പി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​ബാ​ബു​രാ​ജ്, മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​രാ​ധാ​കൃ​ഷ്ണ​ൻ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, സ​മ​ദ് മ​ങ്ക​ട, പി.​വി ജോ​ണി, അ​മീ​ർ പ​താ​രി, ക​ള​ത്തി​ൽ ഹാ​രി​സ്, വി.​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.