കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Monday, November 30, 2020 11:16 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​രെ​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു​ങ്ങും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വൈ​ദ്യു​തി, കു​ടി​വെ​ള്ളം, ഫ​ർ​ണീ​ച്ച​ർ, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പു​വ​രു​ത്തും.
വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നി​വ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ ല​ഭ്യ​മാ​ക്കും. അ​ല്ലാ​ത്ത​പ​ക്ഷം സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പോ​ർ​ട്ട​ബി​ൾ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഉ​ചി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ങ്കി​ൽ പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലോ വീ​ടു​ക​ളി​ലോ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഭ​ക്ഷ​ണം കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്നു ല​ഭ്യ​മാ​ക്കും. വോ​ട്ട​ർ​മാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു വ​രി നി​ൽ​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും വ​രി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ത​ണ​ലി​നാ​യി ടാ​ർ​പോ​ളി​ൻ കെ​ട്ടു​ക​യും റാ​ന്പ് സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യും.
സ്റ്റേ​ഷ​നു പു​റ​ത്ത് ബ്രേ​ക്ക്’ ദ ​ചെ​യി​ന്‍റെ ഭാ​ഗ​മാ​യി ബ​ക്ക​റ്റ്, മ​ഗ്, സോ​പ്പ്, വെ​ള്ളം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തും.
വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പേ​പ്പ​റു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യും.
പ​ഴ​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ ജൈ​വ - അ​ജൈ​വ വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​രി ബാ​ഗു​ക​ൾ ഒ​രു​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച ബ​യോ മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ളി​ൽ മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ത​രം തി​രി​ച്ച് ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മ​ഞ്ഞ, ചു​വ​പ്പ് നി​റ​ങ്ങ​ളി​ൽ ര​ണ്ടു കാ​രി​ബാ​ഗു​ക​ൾ കൂ​ടി ത​യാ​റാ​ക്കു​ക​യും അ​വ ശാ​സ്ത്രീ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി പി​എ​ച്ച്സി, സി​എ​ച്ച്സി, സി​എ​ഫ്എ​ൽ​ടി​സി കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളി​ലെ ചു​മ​രു​ക​ളി​ലും പ​രി​സ​ര​ത്തും ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​തി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും മ​റ്റും വോ​ട്ടെ​ടു​പ്പി​നു ശേ​ഷം നീ​ക്കം ചെ​യ്യും.