ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Sunday, November 29, 2020 11:45 PM IST
പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ:
അ​പേ​ക്ഷാ ഫോം ​വി​ത​ര​ണത്തി​നെ​ത്തി
മ​ല​പ്പു​റം: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും വോ​ട്ടു ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നു​ള്ള അ​പേ​ക്ഷ ഫോം ​വി​ത​ര​ണത്തി​നെ​ത്തി. ഡി​സം​ബ​ർ അ​ഞ്ച് മു​ത​ലാ​ണ് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നു​ള​ള അ​പേ​ക്ഷ വി​ത​ര​ണം ചെ​യ്യു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 1995 ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ്/ മു​നി​സി​പ്പാ​ലി​റ്റി ( തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ്) ച​ട്ട​ങ്ങ​ളി​ലെ ച​ട്ടം 24 സി (2) ​പ്ര​കാ​രം പ്ര​ത്യേ​ക ത​പാ​ൽ ബാ​ല​റ്റ് മു​ഖേ​ന വോ​ട്ടു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യു​ള്ള​താ​ണ് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നു​ള്ള അ​പേ​ക്ഷ ഫോം. ​
പേ​ര്, മേ​ൽ​വി​ലാ​സം, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ന​ന്പ​ർ, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ഭാ​ഗ​ത്തി​ന്‍റെ ക്ര​മ​ന​ന്പ​ർ, സ്ഥ​ലം, ഒ​പ്പ്്, തി​യ്യ​തി എ​ന്നി​വ പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നു​ള്ള അ​പേ​ക്ഷ ഫോ​മി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ 13ന് ​വൈ​കീ​ട്ട് മൂ​ന്ന് മ​ണി​ക്ക് മു​ന്പ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാം. അ​തി​ന് ശേ​ഷം കോ​വി​ഡ് പോ​സ​റ്റീ​വാ​യ​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ (അ​ഞ്ച് മ​ണി​യ്ക്ക് ശേ​ഷം) പി​പി​ഇ കി​റ്റ് ധ​രി​ച്ച് വോ​ട്ടു ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​കും.
പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന്
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ പോ​ളി​ങ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന് കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.











പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് 14-ാംം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. പാ​യ​ന്പാ​ട​ത്ത് വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കു​ന്നു​മ്മ​ൽ ഹ​രി​ദാ​സ്, സി​പി​എം ഏ​രി​യ സെ​ന്‍റ​ർ അം​ഗം പി.​ശി​വാ​ത്മ​ജ​ൻ, 14-ാംവാ​ർ​ഡ് സ്ഥാ​നാ​ർ​ത്ഥി​യാ​യ ശ​ശി​കു​മാ​ർ, കാ​ളി​കാ​വ് ബ്ലോ​ക്ക് ചു​ള്ളി​യോ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ.​രാ​ജ​ൻ, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചോ​ക്കാ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ടി.​കെ.​അ​ബ്ദു​ള്ള​ക്കു​ട്ടി, ഇ.​പി.​കു​ട്ട്യാ​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മാ​സ്ക് ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം
പെ​രി​ന്ത​ൽ​മ​ണ്ണ: ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​രു​ത​ലി​നൊ​രു കൈ​താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മാ​സ്ക് ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ങ്ക​ട ബി​പി​ഒ സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. മ​ങ്ക​ട സ​ബ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന് അ​ങ്ങാ​ടി​പ്പു​റം എം​പി നാ​രാ​യ​ണ​മേ​നോ​ൻ ഹാ​ളി​ൽ ന​ട​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ന​കീ​യ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. കാ​ല​ത്ത് 10 മ​ണി​ക്കാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ.