പ​രി​ശീ​ല​ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, November 29, 2020 11:45 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പോ​ളി​ങ്് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ (അ​ഞ്ച് എ​ണ്ണം വീ​തം) 75 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 225 ബാ​ല​റ്റ് യൂ​ണി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്്ത​ത്. ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ (മൂ​ന്നെ​ണ്ണം വീ​തം) 36 ക​ണ്‍​ട്രോ​ൾ യൂ​നി​റ്റും കൈ​മാ​റി.
ഇ​തോ​ടൊ​പ്പം വി​വി​ധ സീ​ലു​ക​ളും ടാ​ഗു​ക​ളും ബാ​റ്റ​റി​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​ല​ക്ഷ​ൻ സെ​ല്ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം.​ നാ​ളെ ​പ​രി​ശീ​ല​നം തു​ട​ങ്ങും. സീ​നി​യ​ർ സൂ​പ്ര​ണ്ട് പി.​അ​ബൂ​ബ​ക്ക​ർ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ടി.​മു​കേ​ഷ്, സീ​നി​യ​ർ ക്ലാ​ർ​ക്ക് വി.​ടി.​കൃ​ഷ്ണ​ദാ​സ്, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രാ​യ കെ.​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​പ്ര​സാ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന വോ​ട്ടി​ങ് മെ​ഷീ​നു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ബ്ലോ​ക്ക്/​മു​ൻ​സി​പ്പ​ൽ ട്രെ​യി​ന​ർ​മാ​രാ​ണ് ന​ൽ​കു​ക. ബ്ലോ​ക്ക്/​മു​ൻ​സി​പ്പ​ൽ ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.