മൂ​ന്നുപേ​രെ ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി
Sunday, November 29, 2020 11:43 PM IST
പാ​ണ്ടി​ക്കാ​ട്: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ മൂ​ന്ന് പേ​രെ മു​സ്ലിം ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി തെ​ക്കേ​തി​ൽ ഷം​സു​ദ്ദീ​ൻ, ഒ​ന്നാം വാ​ർ​ഡി​ലെ വി​മ​ത സ്ഥാ​നാ​ർ​ഥി തെ​ന്നാ​ട​ൻ ഹ​മീ​ദ്, 21 ാം വാ​ർ​ഡി​ലെ വി​മ​ത സ്ഥാ​നാ​ർ​ഥി കെ.​അ​സ്മാ​ബി എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.​
ഇ​വ​ർ ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ന്നും, ഇ​വ​ർ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നേ​തൃ​ത്വം പ​റ​ഞ്ഞു.​ മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ, പി.​എ​ച്ച്.​ഷെ​മീം, കെ.​പി.​ഉ​മ്മ​ർ, എ.​ടി.​ഉ​മ്മ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.