കോളനികളിൽ നാ​ട​ൻ​ചാ​രാ​യ വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്നു
Sunday, November 29, 2020 11:43 PM IST
നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് 14 ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ആ​ദി​വാ​സി കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച് നാ​ട​ൻ​ചാ​രാ​യ വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ മ​ദ്യം ഒ​ഴു​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല​തി​ലും ആ​ദി​വാ​സി വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 39 ആ​ദി​വാ​സി കോ​ള​നി​ക​ളാ​ണു​ള്ള​ത്. രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മാ​ണ് പ​ല കോ​ള​നി​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ൽ മ​ദ്യം എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തി​നാ​ൽ രാ​ത്രി​യു​ടെ മ​റ​വി​ലെ മ​ദ്യ​വി​ൽ​പ്പ​ന നാ​ട​ൻ​ചാ​രാ​യ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ചാ​ക​ര​യാ​ണ്.
750 ഗ്രാ​മി​ന്‍റെ കു​പ്പി​ക്ക് 800 മു​ത​ൽ 1500 വ​രെ​യാ​ണ് വി​ല. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​നാ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പു​ഴ​യോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ആ​ൾ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് വി​ൽ​പ്പ​ന രാ​ത്രി​യാ​കു​ന്ന​തോ​ടെ ക​ന്നാ​സു​ക​ളി​ലും കു​പ്പി​ക​ളി​ലു​മാ​യി സം​ഘം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും മ​റ്റു​മാ​യി കോ​ള​നി പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.
വ​നം, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യും അ​ല്ലാ​തെ​യും രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ തോ​തി​ൽ നാ​ട​ൻ ചാ​രാ​യം കോ​ള​നി പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തും. മ​ണ്ണ​പ്പാ​ടം, മൈ​ലാ​ടി, അ​ള​ക്ക​ൽ, തീ​ക്ക​ടി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നാ​ട​ൻ ചാ​രാ​യം എ​ത്തു​ന്ന​ത്.
ക​രു​ളാ​യി, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​ന​മേ​ഖ​ല​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും ഇ​ല​ക്ഷ​ൻ അ​ടു​ത്ത​തോ​ടെ വീ​ണ്ടും പ​ഴ​യ നാ​ട​ൻ ചാ​രാ​യ ലോ​ബി പി​ടി​മു​റു​ക്കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ നാ​ട​ൻ ചാ​രാ​യ വി​ൽ​പ്പ​ന​ക്കാ​രു​ടെ​യും വി​ദേ​ശ​മ​ദ്യം അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കു​ന്ന​വ​രു​ടെ​യും ലി​സ്റ്റ് എ​ക്സൈ​സ് വ​കു​പ്പ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.