കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് സ​ഹാ​യം ന​ൽ​കി
Saturday, November 28, 2020 11:23 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കു​വാ​ൻ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വ​ജ്ര​ജൂ​ബി​ലി ക​ലാ​കാ​രന്മാ​ർ. ജി​ല്ല​യി​ലെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ക​ലാ​കാ​രന്മാ​രും കോ-​ഓ​ർ​ഡി​നേ​റ്റ​റും സ​മാ​ഹ​രി​ച്ച നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ കൊ​ണ്ട് വാ​ങ്ങി​യ മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ നി​ല​ന്പൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് വി​ത​ര​ണം ചെ​യ്തു.

60 പി.​പി.​ഇ. കി​റ്റു​ക​ൾ, 100 മാ​സ്ക്കു​ക​ൾ, 100 ഫേ​സ് ഷീ​ൾ​ഡ്,100 ജോ​ഡി ഗ്ലൗ​സ്, ഹാ​ന്‍റ് സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. ഫെ​ലോ​ഷി​പ്പ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ ക​റു​മ​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷ​ഹ​ന​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​ർ ജാ​സി​ൽ മേ​രി ജോ​ണ്‍ ഏ​റ്റു​വാ​ങ്ങി. ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ശ്വ​തി (പെ​രി​ന്ത​ൽ​മ​ണ്ണ), മു​ഹ​മ്മ​ദ് നി​ഷാ​ദ് (കൊ​ണ്ടോ​ട്ടി ), ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രീ​ത, മു​നീ​ർ, റം​ല​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തും ഇ​തേ ക​ലാ​കാ​രന്മാ​ർ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ൽ ആവ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍, ക്വാ​റ​ൻ​റ്റൈ​ൻ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നും മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു. കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി വ​രു​ന്ന സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ്. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ 50-ഓ​ളം ക​ലാ​രൂ​പ​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.