സ്ഥാ​നാ​ർ​ഥി​ക​ൾ ക്വാ​റ​ന്‍റൈനി​ൽ; പ്ര​വ​ർ​ത്ത​ക​ർ സജീവം
Saturday, November 28, 2020 11:22 PM IST
കാ​ളി​കാ​വ്: ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ ക്വാ​റ​ന്‍റൈനി​ൽ. വോ​ട്ടു​പി​ടി​ത്തം പ്ര​തി​സ​ന്ധി​യി​ലാ​കാ​തി​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്ത്. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​യും ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ക്വാ​റ​ന്‍റൈനി​ലാ​യ​ത്.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ ത​ന്നെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യു​മാ​ണ് ക്വാ​റ​ന്‍റൈ​നി​ലാ​യ​ത്.

ര​ണ്ടു വാ​ർ​ഡു​ക​ളി​ലും പൊ​ടി​പാ​റി​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ടും​പി​രി കൊ​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ന രം​ഗ​ത്തി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വു നി​ക​ത്താ​ൻ വോ​ട്ട​ർ​മാ​ർ പ്ര​വ​ർ​ത്ത​ക​രാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.