നി​ദ​യും നി​ഹ​യും ജേ​താ​ക്ക​ൾ
Saturday, November 28, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​ലി​ഡോ​സ്കോ​പ്പ് വി​ദ്യാ​ഭ്യാ​സ ചാ​ന​ൽ ന​ട​ത്തി​യ ബെ​സ്റ്റ് ചൈ​ൽ​ഡ് ടീ​ച്ച​ർ പു​ര​സ്കാ​രം നേ​ടി സ​ഹോ​ദ​രി​മാ​ർ. യു​പി വി​ഭാ​ഗ​ത്തി​ൽ നി​ദ ന​സ്റി​നും(​ഒ​എ​യു​പി സ്കൂ​ൾ പൂ​പ്പ​ലം), എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നി​ഹ ന​സ്റി​നും (എ​എം​എ​ൽ​പി സ്കൂ​ൾ പൂ​പ്പ​ലം വ​ല​ന്പൂ​ർ) എ​ന്നി​വ​രാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. ജേ​താ​ക്ക​ളെ കാ​ലി​ഡോ​സ്കോ​പ്പ് വി​ദ്യാ​ഭ്യാ​സ ചാ​ന​ൽ ക​ണ്‍​വീ​ന​ർ ബി​ജു​മാ​ത്യു ഉ​പ​ഹാ​ര​വും പു​ര​സ്കാ​ര പ​ത്ര​വും ന​ൽ​കി അ​നു​മോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ഇ​വ​ർ വി​ജ​യി​ക​ളാ​യ​ത്. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഗ​ണി​ത​ലാ​ബ് ഉ​പ​യോ​ഗി​ച്ച് ക്ലാ​സെ​ടു​ത്താ​ണ് നി​ഹ ന​സ്റി​ൻ ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. പ​ല​ത​രം ലെ​ൻ​സു​ക​ളെ കു​റി​ച്ചു ക്ലാ​സെ​ടു​ത്തു നി​ദ ന​സ്റി​ൻ പു​ര​സ്കാ​രം നേ​ടി. കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ 28 ഇ​ന​ത്തി​ൽ നി​ദ ന​സ്റി​ൻ വി​ജ​യി​ച്ചി​ട്ടു​ണ്ട്. മ​ങ്ക​ട​യി​ലെ ഫോ​ക്ക​സ് ഒ​പ്റ്റി​ക്ക​ൽ​സ് ഉ​ട​മ​യാ​യ അ​ക്ക​ര കൂ​ത്തു​പ​റ​ന്പി​ൽ അ​ബ്ദു​ൾ​നാ​സ​റി​ന്‍റെ​യും പാ​റ​ശേ​രി സെ​റീ​ന​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ൾ.