വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: വി​ചാ​ര​ണ ര​ണ്ടി​ന്
Saturday, November 28, 2020 11:22 PM IST
മ​ഞ്ചേ​രി: ത​നി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ ഡി​സം​ബ​ർ ര​ണ്ടി​നു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്)​യി​ൽ ആ​രം​ഭി​ക്കും.

കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ കു​ഴി​ഞ്ഞി​ളം കു​ന്ന​ൻ​മു​ക്കി​ൽ അ​വു​ഞ്ഞി​ക്കാ​ട് കു​ഞ്ഞാ​ല​ന്‍റെ ഭാ​ര്യ കു​ന്ന​ൻ സൈ​ന​ബ (65) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ കോ​ള​നി ബീ​ച്ചി​ൽ കാ​ഞ്ഞി​ര​ത്തും​വീ​ട്ടി​ൽ കോ​യ​മോ​ൻ എ​ന്ന അ​ൻ​സാ​ർ (46) ആ​ണ് പ്ര​തി. 2012 സെ​പ്തം​ബ​ർ നാ​ലി​നു രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭ​ർ​ത്താ​വി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സൈ​ന​ബ​ക്ക് മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ന്‍റെ വീ​ടി​നു സ​മീ​പം വീ​ട് വ​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മോ​ഷ​ണം ല​ക്ഷ്യ​മാ​ക്കി വീ​ടി​ന​ക​ത്തു ക​യ​റി​യ​താ​യി​രു​ന്നു പ്ര​തി. പ്ര​തി​യെ ക​ണ്ടു സൈ​ന​ബ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​വ​രു​ടെ ത​ട്ടം ഉ​പ​യോ​ഗി​ച്ച് വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ച്ച​തു മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് സൈ​ന​ബ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. സൈ​ന​ബ​യു​ടെ മാ​ല, വ​ള​ക​ൾ, ക​മ്മ​ലു​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ പി​ന്നീ​ട് പോ​ലീ​സ് പാ​ള​യ​ത്തെ​യും ചേ​ളാ​രി​യി​ലെ​യും ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി കാ​റി​ൽ സൈ​ന​ബ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത് ക​ണ്ട അ​യ​ൽ​വാ​സി​യ​ട​ക്കം കേ​സി​ൽ ആ​കെ 61 സാ​ക്ഷി​ക​ളു​ണ്ട്. കൊ​ണ്ടോ​ട്ടി സി​ഐ​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​വാ​സു ഹാ​ജ​രാ​കും.എ​ട്ടു വ​ർ​ഷം മു​ന്പ് ന​ട​ന്ന ഈ ​കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ 2019 ജൂ​ലൈ 17നും ​സെ​പ്തം​ബ​ർ 18നും ​ജൂ​ലൈ 21നും ​ഇ​തേ കോ​ട​തി ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു വി​ചാ​ര​ണ നീളുകയായിരുന്നു. വി​വാ​ഹ ത​ട്ടി​പ്പു കേ​സു​ക​ളി​ലും പ്ര​തി​യാ​യ കോ​യ​മോ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​വാ​ഹ​ത്തി​ലൂ​ടെ​യാ​ണ് സൈ​ന​ബ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ​തും ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തും.