സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ ന​ശി​പ്പി​ച്ചു
Saturday, November 28, 2020 11:21 PM IST
ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ കാ​റ്റ് ഒ​ഴി​ച്ചു വി​ട്ടു ട​യ​ർ ന​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ചയോ​ടെ​യാ​ണ് സം​ഭ​വം. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചം​ഗ സ​ഞ്ചാ​രി​ക​ളാ​യ ആ​ലു​ങ്ങ​ൽ അ​ഫീ​ഫ്, പി.​പി.​മു​റാ​ദ്, കെ.​വി.​റി​യാ​സ്, കെ.​സി​ദീ​ഖ്, സി.​മു​സ്ത​ഫ എ​ന്നി​വ​രാ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​ത്.

ആ​ന​ത്താ​നം ജം​ഗ്ഷ​നി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വീ​ടി​ന്‍റെ സ​മീ​പ​ത്താ​ണ് വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഇ​വ​ർ വെ​ള്ള​ച്ചാ​ട്ട പ്ര​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചി​റ​ങ്ങു​ന്പോ​യാ​ണ് കാ​റി​ന്‍റ ര​ണ്ട് ട​യ​റു​ക​ളി​ലെ​യും കാ​റ്റ് ഒ​ഴി​ച്ചു​വി​ട്ട് ട​യ​ർ ന​ശി​പ്പി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.​

കോ​വി​ഡ് മാ​ന​ന്ധ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രാ​ഴ്ച മു​ന്പാ​ണ് വെ​ള്ള​ച്ചാ​ട്ടം മേ​ഖ​ല സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്തി​ട്ടു​ള്ള​ത്. സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ​ക്കെ​തി​രെ ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.