കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Saturday, November 28, 2020 11:21 PM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി.​ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ സ്ഥാ​നാ​ർ​ഥി​കളി​ൽ ചി​ല​രു​ടെ പേ​രി​ലാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യും പ​രി​വാ​ര​ങ്ങ​ളും മാ​സ്ക് വേ​ണ്ട വി​ധം ധ​രി​ക്കാ​തെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് വോ​ട്ടു തേ​ടി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ചി​ല വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി കൊ​ച്ചു കു​ട്ടി​ക​ളെ കൈ​ക​ളി​ലെ​ടു​ത്ത് താ​ലോ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കി​ട​പ്പു രോ​ഗി​ക​ളെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച് സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കി​ട​പ്പു രോ​ഗി​ക​ളാ​യ ചി​ല മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ അ​നു​ഗ്ര​ഹം തേ​ടാ​നും ചി​ല സ്ഥാ​നാ​ർ​ത്ഥി​ക​ൾ ശ്ര​മം ന​ട​ത്താ​റു​ണ്ട്. ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന് മൂ​ന്നു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പാ​ടി​ല്ല​ന്ന ഇ​ല​ക്ഷ​ൻ ക​മ്മീ​ക്ഷ​ന്‍റ്െ നി​ർ​ദേ​ശ​വും ചി​ല​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല.
സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും പ​രി​വാ​ര​ങ്ങ​ളു​ടെ​യും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്ന് രോ​ഗി​ക​ളി​ലേ​ക്ക് കോ​വി​ഡ് വൈ​റ​സ് പ​ക​രാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് കു​ടും​ബാ​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചൂ​ണ്ടി കാ​ട്ടു​ന്ന​ത്.