സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം
Friday, November 27, 2020 11:30 PM IST
തി​രൂ​ർ: ആ​ല​ത്തി​യൂ​രി​ൽ ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​ക്കാ​യു​ള്ള പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 2021 ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന ബാ​ച്ചു​ക​ളി​ലേ​ക്കു ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
റ​ഗു​ല​ർ, ഹോ​ളി​ഡേ ബാ​ച്ചു​ക​ൾ ല​ഭി​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നു 80 ശ​ത​മാ​ന​വും മ​റ്റു ഒ​ബി​സി വി​ഭാ​ഗ​ത്തി​നു 20 ശ​ത​മാ​ന​വും സീ​റ്റു​ക​ൾ ല​ഭി​ക്കും. എ​സ്എ​സ്എ​ൽ.​സി ബു​ക്ക്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും ര​ണ്ടു കോ​പ്പി ഫോ​ട്ടോ​യും സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചിം​ഗ്് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത്, കെ​ബി​ആ​ർ കോം​പ്ല​ക്സ്, ആ​ല​ത്തി​യൂ​ർ, 676102 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം.
അ​പേ​ക്ഷാ ഫോം ​ഓ​ഫീ​സി​ൽ നി​ന്നു നേ​രി​ട്ട് ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 15. അ​പേ​ക്ഷാ ഫോം ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ ംംം.ാശിീൃ​ശ്യേ ംല​ഹ​ള​മൃ​ല. സ​ലൃ​മ​ഹ​മ.​ഴീ്.​ശി ൽ ​ല​ഭി​ക്കും. ഫോ​ണ്‍: 0494 2565056, 9895733289, 9645015017, 9961509439, 9961903619.