മ​ല​പ്പു​റ​ത്ത് ഡ്രൈ​വിം​ഗ് ച​രി​ത്ര​മെ​ഴു​തി​യ ബി​രി​യ​ക്കു​ട്ടി ഓ​ർ​മ​യാ​യി
Friday, November 27, 2020 11:30 PM IST
മ​ക്ക​ര​പ​റ​ന്പ്: വാ​ഹ​ന​മോ​ടി​ച്ചും പ​രി​ശീ​ല​നം ന​ൽ​കി​യും മ​ല​പ്പു​റ​ത്തി​ന്‍റെ ച​രി​ത്ര​മാ​യി മാ​റി​യ ബി​രി​യ​ക്കു​ട്ടി ഓ​ർ​മ​യാ​യി. മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ദ്യ​ത്തെ വ​നി​താ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ട​മ​യും സ്വ​ന്ത​മാ​യി ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി ഒ​ട്ടേ​റെ സ്ത്രീ​ക​ൾ​ക്കു പ​രി​ശീ​ല​ക​യു​മാ​യ മ​ക്ക​ര​പ​റ​ന്പ് പു​ണ​ർ​പ്പ​യി​ലെ പാ​റ​മ്മ​ൽ ബി​രി​യ​ക്കു​ട്ടി (63) ആ​ണ് നി​ര്യാ​ത​യാ​യ​ത്. മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പി​ലെ പാ​ല​ക്ക​ൽ ഹു​സൈ​ൻ​ഹാ​ജി​യു​ടെ ഭാ​ര്യ​യാ​യ ബി​രി​യ​ക്കു​ട്ടി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മ​ല​പ്പു​റ​ത്തെ ആ​ദ്യ​ത്തെ വ​നി​താ​ഡ്രൈ​വിം​ഗ് സ്കൂ​ൾ ആ​രം​ഭി​ച്ച​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​നി​ത​ക​ളി​ൽ നി​ന്നു ആ​ദ്യ​മാ​യി ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം നേ​ടി ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കു​ക​യും സ്വ​ന്ത​മാ​യി വ​നി​ത ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​യു​മാ​ണ് ബി​രി​യ​ക്കു​ട്ടി ച​രി​ത്ര​മാ​യ​ത്. സ്ത്രീ​ക​ൾ വാ​ഹ​ന​മോ​ടി​ക്കാ​ൻ രം​ഗ​ത്തു​വ​രാ​തി​രു​ന്ന കാ​ല​ത്ത് അ​വ​രെ വ​ള​യം പി​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത് ഈ ​ടീ​ച്ച​റാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഒ​ട്ടേ​റെ എ​തി​ർ​പ്പു​ക​ളും നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. മ​ക്ക​ര​പ​റ​ന്പ് പു​ണ​ർ​പ്പ​യി​ലെ പ​രേ​ത​രാ​യ തു​ളു​വ​ൻ മു​ഹ​മ്മ​ദി​ന്‍റെ​യും പാ​റ​മ്മ​ൽ കു​ഞ്ഞി​ഫാ​ത്തി​മ​യു​ടെ​യും മൂ​ത്ത​മ​ക​ളാ​ണ്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ മ​ദീ​ന ഡ്രൈ​വിം​ഗ് സ്കൂ​ൾ സ്ഥാ​പ​ക​ൻ മു​ണ്ടു​പ​റ​ന്പ് പാ​ല​ക്ക​ൽ ഹു​സൈ​ൻ ഹാ​ജി​ക്കൊ​പ്പ​മാ​ണ് ബി​രി​യ​ക്കു​ട്ടി വ​നി​ത​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ക​യാ​യ​ത്.
പ​ത്താം​ക്ലാ​സ് പ​ഠ​നം ക​ഴി​ഞ്ഞു ഉ​റു​ദു അ​ധ്യാ​പി​ക​യാ​കാ​നു​ള്ള യോ​ഗ്യ​ത നേ​ടി​യി​രി​ക്കെ​യാ​ണ് വി​വാ​ഹി​ത​യാ​യ​ത്. ഭ​ർ​ത്താ​വ് ഹു​സൈ​ൻ​ഹാ​ജി ത​ന്നെ താ​ൽ​പ​ര്യ​മെ​ടു​ത്ത് കാ​റോ​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ചു. 1980 ൽ ​ലൈ​സ​ൻ​സ് എ​ടു​ത്തു. നി​ര​ത്തി​ലൂ​ടെ ഒ​രു സ്ത്രീ ​വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന​ത് അ​ന്നു മ​ല​പ്പു​റ​ത്തു​കാ​ർ​ക്കു അ​ത്ഭു​തം നി​റ​ഞ്ഞ കാ​ഴ്ച​യാ​യി​രു​ന്നു. എ​തി​ർ​പ്പു​ക​ൾ ഏ​റെ​യു​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ കാ​റി​നു പി​ന്നാ​ലെ ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും ബ​സും ലോ​റി​യു​മൊ​ക്കെ ഓ​ടി​ക്കാ​ൻ പ​ഠി​ച്ച് ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ക​ര​സ്ഥ​മാ​ക്കി. 1983-ൽ ​വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി മ​ല​പ്പു​റ​ത്ത് ആ​ദ്യ​മാ​യി മ​ദീ​ന ഡ്രൈ​വിം​ഗ് സ്കൂ​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷം സ്ത്രീ​ക​ളാ​രും പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യി​ല്ല. അ​ക്കാ​ല​ത്ത് മോ​ങ്ങ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ക്ട​റാ​യി​രു​ന്ന ലി​സി ആ​ദ്യ​മാ​യി പ​രി​ശി​ല​ന​ത്തി​നു ചേ​ർ​ന്നു.
പി​ന്നീ​ട് മ​ല​പ്പു​റ​ത്തെ വ​നി​ത​ക​ൾ പ​ല​രും ബി​രി​യ​ക്കു​ട്ടി​യു​ടെ ശി​ഷ്യ​ക​ളാ​യി എ​ത്തി. ഇ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ദീ​ന​യ്ക്ക് ബ്രാ​ഞ്ചു​ക​ളു​മാ​യി. വി​വി​ധ ത​ല​മു​റ​ക​ളി​ൽ​പെ​ട്ട വ​നി​ത​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വ​ള​യം പി​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ചാ​ണ് ബി​രി​യ​ക്കു​ട്ടി ഈ ​ലോ​ക​ത്തോ​ട് യാ​ത്ര പ​റ​ഞ്ഞ​ത്.
മ​ക്ക​ൾ: സി​ദ്ദി​ഖ് അ​ലി, (മ​ദീ​ന സ്കൂ​ൾ, മു​ണ്ടു​പ​റ​ന്പ്), ഫൗ​സി​യ, ഫാ​രി​സ് (സ​ഫാ​രി സ്കൂ​ൾ, ഒ​തു​ക്കു​ങ്ങ​ൽ) ജ​സ്ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ (ജി​ദ്ദ), അ​ബ്ദു​ൾ​റ​ഫീ​ഖ്, റ​ജ്ന(​വ​ലി​യ​ങ്ങാ​ടി), സാ​ജി​ത(​കാ​ര​ത്തോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ​ക​രീം (ജി​ദ്ദ), അ​ബ്ദു​ൾ​സ​ലീം (ജി​ദ്ദ), റ​സി​യ (സി.​എ​ച്ച്, ഗേ​ൾ​സ് ഹോം, ​കോ​ഴി​ക്കോ​ട്), ബ​ഷീ​ർ ബാ​ബു, യൂ​ന​സ് ബാ​ബു (ഇ​രു​വ​രും മ​ക്ക​ര​പ്പ​റ​ന്പ്).