സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Friday, November 27, 2020 11:30 PM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചും ഹ​രി​ത ച​ട്ട പ്ര​കാ​ര​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തെ കു​റി​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, വാ​ഹ​ന പെ​ർ​മി​ഷ​ൻ ല​ഭി​ക്കു​ന്ന വി​ധം, ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട വി​ധം, എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളോ​ട് പെ​രു​മാ​റേ​ണ്ട വി​ധ​ത്തെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു. നാ​ലു സെ​ഷ​നു​ക​ളാ​യാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ എ​ഡി​എം. എ​ൻ.​എം മെ​ഹ​റ​ലി, സൂ​പ്ര​ണ്ട് അ​ന​സ് ബാ​ബു എ​ന്നി​വ​ർ പ്രസംഗി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ളെ ക​ട​മെ​ടു​ത്ത്
48ാം വാ​ർ​ഡ്

മ​ഞ്ചേ​രി : മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 48ാം വാ​ർ​ഡ് അ​ന്പ​ല​പ്പ​ടി​യി​ൽ മൂ​ന്നു സ്ഥാ​നാ​ർ​ഥ​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. എ​ന്നാ​ൽ മൂ​ന്നു പേ​ർ​ക്കും വോ​ട്ട് മ​റ്റാ​ർ​ക്കെ​ങ്കി​ലും ന​ൽ​കാ​നാ​ണ് വി​ധി. കാ​ര​ണം മൂ​ന്നു പേ​രും മ​ത്സ​രി​ക്കു​ന്ന 48ാം വാ​ർ​ഡി​ലു​ള്ള​വ​ര​ല്ല.
അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​ത​ങ്ക​മ​ണി​ക്ക് തൊ​ട്ട​ടു​ത്ത ക​രു​വ​ന്പ്രം വാ​ർ​ഡി​ലാ​ണ് വോ​ട്ട്. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി​ന്ധു​രാ​മ​ദാ​സി​ന് വോ​ട്ട് 44ാം വാ​ർ​ഡ് പ​ട്ട​ർ​കു​ള​ത്താ​ണു​ള്ള​ത്. ബി​ജെ​സ്ഥാ​നാ​ർ​ഥി ബി.​പി ഇ​ന്ദി​ര​യു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. താ​മ​ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​വ​ർ 50ാം വാ​ർ​ഡ് രാ​മ​ൻ​കു​ള​ത്ത് വോ​ട്ടു ചെ​യ്യും.