വ​ഞ്ച​നാ​ക്കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Friday, November 27, 2020 11:07 PM IST
മ​ഞ്ചേ​രി: വ്യാ​പാ​രി​യെ വ​ഞ്ചി​ച്ചു​വെ​ന്ന കേ​സി​ലെ പ്ര​തി​യെ ഇ​ന്ന​ലെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൊ​റ​യൂ​ർ സ്കൂ​ൾ​പ്പ​ടി ചൂ​ര​ൻ​തൊ​ടി നി​ജാ​സി(23) നെ​യാ​ണ് എ​സ്ഐ ന​സ്റു​ദീ​ൻ നാ​നാ​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് സം​ഭ​വം. ചെ​ങ്ങ​ണ​യി​ലെ കു​രി​ക്ക​ൾ ബ്രി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു 3000 ഇ​ൻ​ർ​ലോ​ക്ക് ക​ട്ട​ക​ൾ വാ​ങ്ങി​യ പ്ര​തി പ​ണം ഉ​ട​ൻ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞു മു​ങ്ങു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി​ട്ടും പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ക​ട​യു​ട​മ ഉ​ണ്ണി മു​ഹ​മ്മ​ദ് മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 50,000 രൂ​പ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​
വെ​ന്നാ​ണ് പ​രാ​തി.

ഓ​ട്ടോ​ക്കാ​ര​ന് ഓ​ട്ടോ ചി​ഹ്നം

മ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച ചി​ഹ്നം ഓ​ട്ടോ​റി​ക്ഷ. തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഞ്ഞ​പ്പ​റ്റ​യി​ൽ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ക​ള​ത്തി​ങ്ങ​ൽ അ​ബ്ദു​ൾ​നാ​സ​ർക്കാ​ണ് ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​മായത്.