മലപ്പുറം: നിരവധി മഹാത്മാക്കളുടെ ആശ്രാന്ത പരിശ്രമത്തിലൂടെ വളർന്നു പന്തലിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്നും അതിന് വെള്ളവും വളവും നൽകിയ ആത്മാർഥത നിറഞ്ഞ നേതാക്കൾ കാണിച്ച മാതൃക പുതു തലമുറ പിന്തുടരണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാർ ഫൈസി, എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, സമസ്ത പ്രവാസി സെൽ കണ്വീനർ കാളാവ് സൈതലവി മുസ്ലിയാർ എന്നിവരുടെ അനുസ്മരണ-പ്രാർഥനാ സംഗമം മലപ്പുറം സുന്നി മഹലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത പ്രതിഭകളും ഉദാരമതികളും സേവന സജ്ജരുമായ മഹത് വ്യക്തിത്വങ്ങൾ വിട പറയുന്നത് മൂലം സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം അഗാധവും നികത്താനാകാത്തുമാണെന്നും തങ്ങൾ പറഞ്ഞു. സമസ്ത ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ അധ്യക്ഷനായിരുന്നു.
സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഒ.ടി മൂസ മുസ്ലിയാർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ റഹ്മാൻ ഫൈസി കാവനൂർ, സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറന്പ്, അരിപ്ര അബ്ദുറഹിമാൻ ഫൈസി, കെ.ടി ഹുസൈൻ കുട്ടി മുസ്ലിയാർ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഇബ്റാഹീം ഫൈസി തിരൂർക്കാട് പ്രസംഗിച്ചു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന സംഗമത്തിന് നേതൃത്വം നൽകി. മൗലിദ് പാരായണത്തിന് മുടിക്കോട് മുഹമ്മദ്് മുസ്ലിയാർ, കോറാട് സൈതാലികുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, ഹസൻ സഖാഫി പൂക്കോട്ടൂർ, സി യൂസുഫ് ഫൈസി മേൽമുറി നേതൃത്വം നൽകി.