നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ സ​മ്മാ​നി​ച്ച് പ്ര​വാ​സി കു​ടും​ബം
Friday, November 27, 2020 11:07 PM IST
പൂ​ക്കോ​ട്ടും​പാ​ടം:​ അ​കാ​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ക​ളു​ടെ ഓ​ർ​മ​യി​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ സ​മ്മാ​നി​ച്ച് പ്ര​വാ​സി കു​ടും​ബം.
വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി​യാ​യ ഡോ.​ജോ​സ​ഫ് വി.​മേ​ക്കാ​ട്ടാ​ണ് മൂ​ന്ന് വ​ർ​ഷം മു​ൻ​പ് അ​പ​ക​ട​ത്തി​ൽ ത​ങ്ങ​ളെ വി​ട്ടു​പോ​യ മ​ക​ൾ ജാ​സ്മി​ൻ എ​ലി​സ​ബ​ത്ത് മേ​ക്കാ​ട്ടി​ന്‍റെ ഓ​ർ​മ​ക്കാ​യി പൂ​ക്കോ​ട്ടും​പാ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കി​യ​ത്. ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​ഹോ​ദ​രി മി​നി തെ​രെ​സ​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​ര​മാ​ണ് ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്.
ത​ണ​ലാ​യ് കൂ​ടെ​യു​ണ്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ത്താം ക്ലാ​സി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണ്‍ ന​ൽ​കി​യ​ത്.
വ​ണ്ടൂ​ർ ഡി​ഇ​ഒ സൗ​ദാ​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മി​നി തെ​രേ​സ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഉ​പ​പ്ര​ധാ​നാ​ധ്യാ​പി​ക റ​ഹീ​യ ബീ​ഗം വ​ട്ടോ​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു, അ​ധ്യാ​പ​ക​രാ​യ ആ​ർ.​അ​നി​ത, വി.​പി.​സു​ബൈ​ർ, പി.​സി.​ന​ന്ദ​കു​മാ​ർ, എം.​കെ.​സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.