തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം വാ​ഹ​ന​മാ​ക്കി അ​ച്ചാ​മ്മ​യു​ടെ വോ​ട്ടു​പി​ടി​ത്തം
Friday, November 27, 2020 11:06 PM IST
നി​ല​ന്പൂ​ർ: സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ത്തി​ൽ സ​ഞ്ച​രി​ച്ച് അ​ച്ചാ​മ്മ ജോ​സ​ഫ് വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ തേ​ടു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡാ​യ പെ​രു​വ​ന്പാ​ട​ത്ത് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ അ​ച്ചാ​മ്മ ജോ​സ​ഫ് ആ​ണ് സ്കൂ​ട്ട​റി​ൽ വോ​ട്ട​ർ​മാ​രെ കാ​ണാ​നെ​ത്തു​ന്ന​ത്. അ​ച്ചാ​മ്മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്്ന​മാ​ണ് സ്കൂ​ട്ട​ർ. ക​ഴി​ഞ്ഞ ത​വ​ണ ചെ​ണ്ട അ​ട​യാ​ള​ത്തി​ൽ മ​ൽ​സ​രി​ച്ച് ഈ ​വാ​ർ​ഡി​ൽ അ​ച്ചാ​മ്മ ജോ​സ​ഫ് വി​ജ​യി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും ചെ​ണ്ട ചി​ഹ്ന​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും കി​ട്ടി​യ​ത് സ്കൂ​ട്ട​റാ​ണ്. ത​ന്‍റെ ഇ​ഷ്ട​വാ​ഹ​ന​മാ​ണി​തെ​ന്നു എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ അ​ച്ചാ​മ്മ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി​ക്കാ​യി സ്കൂ​ട്ട​റി​ലാ​ണ് നാ​ടു​ചു​റ്റു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ച്ചാ​മ്മ ജ​യി​ച്ച പെ​രു​വ​ന്പാ​ടം വാ​ർ​ഡ് ജ​ന​റ​ൽ ആ​യെ​ങ്കി​ലും അ​വി​ടെ അ​ച്ചാ​മ്മ​യെ ത​ന്നെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ച്ചാ​മ്മ​ക്ക് ര​ണ്ടു അ​പ​ര​ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ട്. ഇ​തോ​ടെ പേ​രി​നൊ​പ്പം പാ​ലാ​ത്ത് എ​ന്ന വീ​ട്ടു​പേ​ര് കൂ​ടി ചേ​ർ​ത്ത് അ​ച്ചാ​മ്മ ജോ​സ​ഫ് പാ​ലാ​ത്ത് എ​ന്നാ​ക്കി​യി​ട്ടു​ണ്ട്. പേ​ര് നോ​ക്കേ​ണ്ട, ആ​ളെ നോ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് വോ​ട്ട​ർ​മാ​രോ​ട് അ​ച്ചാ​മ്മ പ​റ​യു​ന്ന​ത്.