ദേ​ശീ​യ ക്ഷീ​ര​ ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, November 26, 2020 11:44 PM IST
നി​ല​ന്പൂ​ർ: ഡോ.​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ ജന്മശ​താ​ബ്ദി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ൽ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ക്ഷീ​ര ദി​നം ആ​ഘോ​ഷി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് മി​ൽ​മ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മി​ൽ​മ​യു​ടെ ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കു​ന്ന ഡോ.​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്രി നി​ർ​മ​ല കു​ര്യ​ൻ അ​നാഛാ​ദ​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ ബാ​ല​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് ഭാ​ര​ത​ര​ത്നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് 3600 ൽ​പ​രം ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ൽ​പ്പ​രം ക​ർ​ഷ​ക​ർ ഒ​പ്പി​ട്ട ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കും. നി​ല​ന്പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് ന​ട​ത്തി​യ ശ​താ​ബ്ദി ദീ​പം തെ​ളി​യി​ക്ക​ൽ ച​ട​ങ്ങി​ന് മി​ൽ​മ​യു​ടെ ജി​ല്ലാ പി ​ആ​ൻ​ഡ് ഐ ​വി​ഭാ​ഗം മേ​ധാ​വി സി.​എ. പു​ഷ്പ​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് മി​ൽ​ക്ക് പ്രൊ​ക്യു​ർ​മെ​ന്‍റ്ഓ​ഫീ​സ​ർ എ.​ആ​ർ.​സ​ത്യ​ൻ, മാ​ർ​ക്ക​റ്റി​ങ് ഡി​പ്പോ മാ​നേ​ജ​ർ സു​ലൈ​മാ​ൻ ഷാ, ​സൂ​പ്പ​ർ​വൈ​സ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി പ്ര​സം​ഗി​ച്ചു.