തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നും സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും
Thursday, November 26, 2020 11:44 PM IST
ക​രു​വാ​ര​ക്കു​ണ്ട്: മു​സ്ലിം ലീ​ഗ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നും സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി. കി​ഴ​ക്കേ​ത​ല മ​ര​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മു​സ്ലിം ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു മു​സ്ലിം ലീ​ഗി​നാ​യി മ​ൽ​സ​രി​ക്കു​ന്ന 17 വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ, ര​ണ്ട് ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ, ഒ​രു ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​നി​ൽ ലീ​ഗി​ൽ ചേ​ർ​ന്ന​വ​ർ​ക്കു സ്വീ​ക​ര​ണ​വും ന​ൽ​കി. എ​ൻ.​കെ.അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​മു​ഹ​മ്മ​ദ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​യി ചെ​റി​യാ​ൻ വ​യ​ലി​ൽ, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, പി.​ഷൗ​ക്ക​ത്ത​ലി, പി.​ഇ​ന്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, വി.​പി.​ജ​സീ​റ, പി.​ശീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.