വി​ക​സ​ന രാ​ഷ്ട്രീ​യം തി​രി​ച്ചു​വ​രും: സാ​ദി​ഖ​ലി ത​ങ്ങ​ൾ
Thursday, November 26, 2020 11:44 PM IST
മ​ക്ക​ര​പ്പ​റ​ന്പ്: ന​ൻ​മ​യു​ടെ രാ​ഷ്ട്രീ​യ​ത്തി​നാ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. മാ​ഫി​യാ രാ​ഷ്ട്രീ​യ​വും പ​ക​പ്പോ​ക്ക​ൽ രാ​ഷ്ട്രീ​യ​വും മ​ണ്ണ​ടി​ഞ്ഞ് വി​ക​സ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ൽ തി​രി​ച്ചു വ​രു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ക്ക​ര​പ്പ​റ​ന്പ ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി എ ​മ​ജീ​ദ്, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, റി​യാ​സ് മു​ക്കോ​ളി, ഉ​മ്മ​ർ അ​റ​ക്ക​ൽ, പി.​മ​ൻ​സൂ​ർ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ടി.​കു​ഞ്ഞാ​ലി, എം. ​ഇ​സ്ലാ​ഹ്, ശ​ശി മ​ങ്ക​ട, ഖാ​ദ​ർ മ​ങ്ക​ട, എം.​ടി റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജ​ൻ ന​ന്പൂ​തി​രി ചെ​യ​ർ​മാ​നും സി.​എ​ച്ച്് മു​സ്ത​ഫ ക​ണ്‍​വീ​ന​റും ഹ​നീ​ഫ പെ​രി​ഞ്ചീ​രി ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.