ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി
Thursday, November 26, 2020 11:42 PM IST
ക​രു​വാ​ര​കു​ണ്ട്: വ​ർ​ഷ​ങ്ങ​ളാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് വാ​സ​യോ​ഗ്യ​മാ​ക്കി. ക​രു​വാ​ര​ക്കു​ണ്ട് അ​ൽ​ഫോ​ൻ​സ് ഗി​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ ചാ​ത്തി​യു​ടെ വീ​ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യു ഫോ​ഴ്സ് വാ​സ​യോ​ഗ്യ​മാ​ക്കി​യ​ത്. ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.
ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ൽ 2005 ൽ ​അ​നു​വ​ദി​ച്ചു കി​ട്ടി​യ എ​ട്ടു​വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പി​ന്നീ​ട് ഐ​ടി​ഡി​പി​യും മ​റ്റും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ജ​ന​മൈ​ത്രി പോ​ലീ​സ് ന​ട​ത്തി​യ കോ​ള​നി വി​സി​റ്റി​ലാ​ണ് ചാ​ത്തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​യ​ത്.​പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് ശ്ര​മ​ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പ്രി​യ​ദ​ർ​ശി​നി പ്ര​വാ​സി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​സാ​ഖ്, ക്യാ​പ്റ്റ​ൻ റി​യാ​സ് കൈ​പ്പു​ള്ളി, സി.​ടി.​മു​ത്തു, അ​ഹ​മ്മ​ദ് റ​ഫീ​ഖ്, സാ​ഹി​സ് ഹം​സ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി