നി​കു​തി വെ​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ഇതരസം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, November 26, 2020 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​കു​തി വെ​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ഇതര​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ബോ​ർ​വെ​ൽ വ​ർ​ക്കി​നു വ​ന്ന ര​ണ്ടു പു​തി​യ ഇതരസം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.
വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തെ​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.
പി​ന്നീ​ട് ത്രൈ​മാ​സ നി​കു​തി ഈ​ടാ​ക്കി​യ​തി​നു ശേ​ഷം വാ​ഹ​ന ഉ​ട​മ​സ്ഥ​ർ​ക്ക് വി​ട്ടു​ന​ൽ​കി. മ​ല​പ്പു​റം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് സേ​ന​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ജീ​ഷ്, മ​നോ​ഹ​ര​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
വാ​ഹ​ന​പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും തു​ട​രു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു.​മു​ജീ​ബ് അ​റി​യി​ച്ചു.