പു​ലാ​മ​ന്തോ​ൾ, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​രാ​ട്ടം ക​ടു​പ്പം
Wednesday, November 25, 2020 10:04 PM IST
പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം സ​ജീ​വ​മാ​ക്കി ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് വാ​ർ​ഡു​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ന​ട​ക്കും. എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ 27 നാ​ണ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നു​ക​ളു​മു​ണ്ട്. ഡി​സം​ബ​ർ ര​ണ്ടി​ന​കം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

എ​ൻ​ഡി​എ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ കു​ടും​ബ യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഇ​തി​ന​കം ര​ണ്ടു ത​വ​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി​ക​ളും ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി. എ​ൽ​ഡി​എ​ഫി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി. ​ല​ക്ഷ്മി​ദേ​വി, അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ന പ​ര​പ്പി​ൽ, ഷാ​ഹി​ന യൂ​സ​ഫ​ലി, പാ​റ​യ്ക്ക​ൽ സൈ​നു​ദീ​ൻ, സു​ന്ദ​ര​ൻ വ​ടി​ശേ​രി എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. സി​പി​എം ആ​ണ് മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ഒ​ന്പ​തു പേ​ർ സ്വ​ത​ന്ത്ര​രാ​ണ് .യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ മു​ൻ അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ ക​ള​ത്തി​ങ്ങ​ൽ, അ​ബ്ദു​ൾ​ക​രീം പു​ലാ​ക്കാ​ട്ടു​തൊ​ടി എ​ന്നി​വ​ർ​ക്കു പു​റ​മെ​യു​ള്ള​വ​രെ​ല്ലാം പു​തു​മു​ഖ​ങ്ങ​ളാ​ണ്. പ​തി​നാ​ലി​ട​ത്ത് മു​സ്ലിം ലീ​ഗും നാ​ലി​ട​ത്ത് കോ​ണ്‍​ഗ്ര​സും ഒ​രു വാ​ർ​ഡി​ൽ ആ​ർ​എ​സ്പി​യും മ​ത്സ​രി​ക്കു​ന്നു.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രി​ട​ത്ത് വി​ജ​യി​ക്കു​ക​യും മ​റ്റൊ​രു വാ​ർ​ഡി​ൽ ര​ണ്ടാ​മ​തെ​ത്തു​ക​യും ചെ​യ്ത ബി​ജെ​പി ഇ​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​ഷ് മാ​ടാ​യി​യെ​യും അ​ധ്യാ​പി​ക​യാ​യ മ​ഠ​ത്തി​ൽ ശാ​ന്ത​യെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 14 വാ​ർ​ഡു​ക​ളി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ള്ള​ത്.

മു​ന്ന​ണി വി​ട്ടു മ​ത്സ​രി​ക്കു​ന്ന സി​പി​ഐ, വാ​ർ​ഡ് 11 മൂ​ർ​ക്ക​നാ​ട് ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ മു​ൻ അം​ഗ​മാ​യ ക​ണ​ക്ക​ൻ​തൊ​ടി മൈ​മൂ​ന​യെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വെ​ങ്ങാ​ട് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഭി​ശ​ങ്ക​ർ ഷാ​ജി​യും രം​ഗ​ത്തു​ണ്ട് . പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​വും ഒ​രു വാ​ർ​ഡി​ൽ ച​തു​ഷ്കോ​ണ മ​ത്സ​ര​വു​മു​ണ്ട്.