യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, November 25, 2020 10:04 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​എ​ൻ.​അ​നൂ​പ്,
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ൽ​കി​യ പി​ന്തു​ണ​ക്ക് ജീ​വ​ന​ക്കാ​രും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ നാ​ലു പേ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.