നി​ല​ന്പൂ​രി​ൽ വി​ത​ര​ണം ചെ​യ്യാ​ത്ത ഭ​ക്ഷ്യ​കി​റ്റു​ക​ൾ: കെ​പി​സി​സി സ​മി​തി അ​ന്വേ​ഷി​ക്കും
Wednesday, November 25, 2020 10:04 PM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി എംപി പ്ര​ള​യ​കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​ൻ നി​ല​ന്പൂ​ർ മു​നി​സി​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യെ ഏ​ൽ​പ്പി​ച്ച ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ കെ​പി​സി​സി സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി​ക്കും മ​റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്കും ന​ൽ​കി​യ​ത്. അ​തി​നാ​ൽ ത​ന്നെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു.ബു​ധ​നാ​ഴ്ച സ​മി​തി അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കും. സം​ഭ​വ​ത്തി​ൽ വീ​ഴ്ച്ച ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നും വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു.