റി​ബ​ൽ ശ​ല്യം: കാ​ളി​കാ​വി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി
Wednesday, November 25, 2020 10:04 PM IST
കാ​ളി​കാ​വ്: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കാ​ളി​കാ​വി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സം​വി​ധാ​നം കൂ​ടു​ത​ൽ കെ​ട്ടു​റ​പ്പോ​ടെ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​യൂ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​ഹ​മ്മ​ദ​ലി​ക്കെ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പൊ​റ്റ​യി​ൽ റ​ഷീ​ദ്, ചോ​ക്കാ​ട് അ​ഞ്ചാം വാ​ർ​ഡി​ൽ മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി പൈ​നാ​ട്ടി​ൽ അ​ഷ്റ​ഫി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ജ​ലീ​ൽ, പ​ത്താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ഏ​ല​ച്ചോ​ല സു​നീ​ബ് എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന ഏ​താ​നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​ഹ​മ്മ​ദാ​ലി, ബാ​ബു ക​ണ്ടലം​പാ​ടം എ​ന്നി​വ​ർ അ​റി​യി​ച്ചു.