സ്ഥാ​പ​ക ദി​നാ​ച​ര​ണം
Wednesday, November 25, 2020 10:04 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ലാ പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടൂ​ർ എ​റി​യാ​ട് വെ​ച്ചു പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷം ന​ട​ത്തി. സം​ഘ​ട​നാ മെ​ന്പ​ർ ആ​യ താ​ജു​ദ്ദീ​ൻ വ​ണ്ടൂ​രി​ന് ജീ​വി​ത മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ ഒ​രു പ​ല​ച​ര​ക്ക് ഷോ​പ്പും ഈ ​ദി​വ​സം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഒ​രു​ക്കി ന​ൽ​കി.

ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ണ്ടൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. .സ്ഥാ​പ​ക ദി​ന ആ​ഘോ​ഷ​ത്തി​ൽ ,ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് സ​ലീം കി​ഴി​ശേ​രി​യും ,സെ​ക്ര​ട്ട​റി ബ​ദ​റു​സ​മാ​ൻ മൂ​ർ​ക്ക​നാ​ട്, മ​റ്റു അം​ഗ​ങ്ങ​ളാ​യ നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു ചാ​ലി​യാ​ർ. നി​ല​ന്പൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ശി​വ​ദാ​സ​ൻ ക​രു​വാ​ര​കു​ണ്ട്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം നി​ഷാ​ദ് പ​രി​യാ​പു​രം എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ’ഭാ​ഗ​മാ​യി പൊ​ന്നാ​നി താ​ലൂ​ക്ക് ക​മ്മി​റ്റി ബി​യ്യം കാ​യ​ൽ പാ​ർ​ക്കി​ൽ സം​ഘ​ട​നാ മെ​ന്പ​ർ​മാ​രു​ടെ സാ​യാ​ഹ്ന​ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി​യും ന​ട​ത്തി.