ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം
Wednesday, November 25, 2020 10:04 PM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി എം.​പി.​യു​ടെ ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ൽ​ഡി​എ​ഫ് രം​ഗ​ത്ത്. പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ളു​ടെ വി​ശ​പ്പ് അ​ക​റ്റാ​ൻ ന​ൽ​കി​യ ഭ​ക്ഷ്യ കി​റ്റു​ക​ളും അ​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ വ​സ്ത്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​വും മ​നു​ഷ​ത്വ​ര​ഹി​ത​വു​മാ​ണെ​ന്ന് സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യെ ഏ​ൽ​പി​ച്ച ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി​വെ​ച്ച​ത് ബോ​ധ​പൂ​ർ​വ്വ​മാ​ണെ​ന്ന് സിപി​ഐ ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം പി.​എം.​ബ​ഷീ​ർ പ​റ​ഞ്ഞു. ഭ​ക്ഷ്യ കി​റ്റു​ക​ൾ പു​ഴു​വ​രി​ച്ച് ന​ശി​ച്ച സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ൽ സേ​വ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി.പ്ര​കാ​ശ് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ​രു​ന്ത​ൻ നൗ​ഷാ​ദ്, ഉ​ലു​വാ​ൻ ബാ​ബു, സ​ക്കീ​ർ, ര​ജീ​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഭ​ക്ഷ്യകി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം), ​ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്ത്.

ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. വി​റ്റാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സാ​ദ് എ​ട​ക്ക​ര, ​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി ചെ​ഞ്ചേ​രി, മാ​ത്യു കോ​ശി, ജെ​യിം​സ് കോ​ശി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.