നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്നു
Wednesday, November 25, 2020 10:04 PM IST
നി​ല​ന്പൂ​ർ: നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ന്‍റെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ അ​വ​സാ​ന​വ​ട്ട പെ​യി​ന്‍റി​ങ് പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​തും ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. നാ​ടു​കാ​ണി മു​ത​ൽ പ​ര​പ്പ​ന​ങ്ങാ​ടി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ര​മാ​ണ​പ്ര​വൃ​ത്തി 75 ശ​ത​മാ​നം പൂ​ര​ത്തി​യാ​യി. റോ​ഡ് ഇ​ടി​ഞ്ഞ ചു​ര​ത്തി​ലെ ജാ​റം ഭാ​ഗ​ത്ത് റോ​ഡ് പു​ന​ർ നി​ർ​മി​ച്ചി​ട്ടി​ല്ല.

ഇ​വി​ടെ വി​ദ​ഗ്ദ്ധ പ​ഠ​നം ന​ട​ത്തി മാ​ത്ര​മേ റോ​ഡ് ത​ക​ർ​ന്ന​ത് ശ​രി​യാ​ക്കു എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ തീ​രു​മാ​നം. അ​വ​ശേ​ഷി​ക്കു​ന്ന ചു​രം ഭാ​ഗ​ത്തെ 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ന​വീ​ക​രി​ച്ചു. ആ​വ​ശ്യ​മു​ള്ളി​ട​ത്ത് റോ​ഡി​ന്‍റെ ര​ണ്ട് ഭാ​ഗ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു. ചു​രം റോ​ഡി​ൽ വ​ലി​യ കൊ​ക്ക​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ താ​ഴെ നി​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി ഉ​യ​ർ​ത്തി​യാ​ണ് റോ​ഡി​നെ ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തേ​ക്കും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ചു​രം പാ​ത​യി​ൽ സ്ഥി​ര​മാ​യി റോ​ഡ് ഇ​ടി​യു​ക​യോ ത​ക​രാ​ർ വ​രി​ക​യോ ചെ​യ്യു​ന്ന അ​ഞ്ചോ​ളം സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ടാ​റി​ങ് ന​ട​ത്തു​ന്ന​തി​ന് പ​ക​രം സി​മന്‍റ് ക​ട്ട​ക​ൾ (ടൈ​ൽ) പ​തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. നാ​ടു​കാ​ണി ചു​ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​യ ഒ​ന്നാം വ​ള​വി​ൽ ക​ട്ട​ക​ൾ പ​തി​ച്ച് ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ, ട്ര​ാഫി​ക് ലൈ​നു​ക​ൾ, സൈ​ഡ് ഗാ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ന​ത്താ​ര​ക​ൾ അ​ട​ഞ്ഞ​തി​നാ​ൽ പി​ന്നീ​ട് അ​വ പു​ന:​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.