ജ​ന​മൈ​ത്രി പോ​ലീ​സ് ക​വി​താ പു​ര​സ്കാ​രം മു​ജീ​ബ് എം.​മു​ഹ​മ്മ​ദി​ന്
Tuesday, November 24, 2020 11:19 PM IST
എ​ട​ക്ക​ര: കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തി​യ ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ൽ ത​ള​യ്ക്ക​പ്പെ​ട്ട മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ടെ വി​ര​സ​ത​യ​ക​റ്റാ​ൻ എ​ട​ക്ക​ര ജ​ന​മൈ​ത്രി പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ’അ​തി​ജീ​വ​നം’ ക​വി​താ മ​ത്സ​ര​ത്തി​ലെ വി​ജ​യി​കളെ പ​ഖ്യാ​പി​ച്ചു. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ മു​ജീ​ബ് എം.​മു​ഹ​മ്മ​ദ് എ​ഴു​തി​യ പ്യൂ​പ്പ എ​ന്ന ക​വി​ത​യാ​ണ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്. സ​മാ​ധി​യി​ലാ​യ പ്യൂ​പ്പ നാ​ളു​ക​ൾ​ക്ക് ശേ​ഷം വ​ർ​ണ​ച്ചി​റ​കു​ക​ളു​മാ​യി പു​തി​യ ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് മു​ജീ​ബ് എം.​മു​ഹ​മ്മ​ദി​ന്‍റെ ക​വി​ത​യു​ടെ ഇ​തി​വൃ​ത്തം. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ ര​മ വ​ട​ശേ​രി എ​ഴു​തി​യ പു​തു​നാ​ന്പ് എ​ന്ന ക​വി​ത​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ച​ത്.
ഉ​റു​ന്പു​ക​ളു​ടെ വേ​ന​ൽ എ​ന്ന ക​വി​ത എ​ഴു​തി​യ എ.​കെ അ​ജ്മ​ൽ ഹു​സ​ൻ മൂ​ന്നാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​നാ​യി. ശാ​ന്തി പാ​ട്ട​ത്തി​ൽ, സ​ലാം ചു​ങ്ക​ത്ത​റ, കെ.​പി.​ധ​നേ​ഷ്, കെ.​എം അ​നൂ​പ്, ഹു​സൈ​ൻ താ​മ​ര​ക്കു​ളം, ജ​യാ ഉ​ണ്ണി, വി.​കെ.​ടി വി​നു, ഷൈ​ൻ ഷൗ​ക്ക​ത്ത​ലി, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ എ​ര​വി​മം​ഗ​ലം സ്വ​ദേ​ശി ദി​യ രാ​ജ്, പാ​റ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വി, തു​വൂ​ർ സ്വ​ദേ​ശി ഇ.​പി ആ​ര്യ എ​ന്നി​വ​ർ പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി. കോ​വി​ഡ് ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളു​ടെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടേ​ണ്ടി​വ​ന്ന ആ​ളു​ക​ളു​ടെ ദു​ര​വ​സ്ഥ​യി​ൽ അ​വ​രു​ടെ വി​ര​സ​ത​യ​ക​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ എ​ട​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ ഈ​യൊ​രാ​ശ​യം ന​ട​പ്പി​ലാ​ക്കി​യ​ത്. ’അ​തി​ജീ​വ​നം’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക​വി​താ മ​ത്സ​ര​ത്തി​ൽ നൂ​റി​ൽ​പ​രം ക​വി​ത​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. ഇ​തി​ൽ ഇ​രി​പ​ത്തി​നാ​ല് ക​വി​ത​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് സ​മാ​ഹാ​ര​മാ​യി ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. പി.​എ​ൻ.​കി​ഷോ​ർ കു​മാ​ർ, മു​കു​ന്ദ​ൻ പു​ത്തൂ​ര​ത്ത്, സി.​ഐ മ​നോ​ജ് പ​റ​യ​റ്റ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് സൃ​ഷ്ടി​ക​ൾ വി​ല​യി​രു​ത്തി സ​മ്മാ​നാ​ർ​ഹ​രെ നി​ശ്ച​ച​യി​ച്ച​ത്. ലോ​ക് ഡൗ​ണ്‍ ലം​ഘ​ന​ത്തി​നെ​തി​രെ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യേ​റ പ്ര​ചാ​രം നേ​ടി​യി​രു​ന്നു.