മ​ത്സ​രി​ക്കുന്ന​ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ
Tuesday, November 24, 2020 11:17 PM IST
ച​ങ്ങ​രം​കു​ളം:​ ജി​ല്ല​യി​ലെ ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷ്ണ​നും കു​ടും​ബ​വും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​ണ്. ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ കൃ​ഷ്ണ​ൻ പാ​വി​ട്ട​പ്പു​റം ഇ​ത്ത​വ​ണ പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്കി​ലേ​ക്കു ആ​ലം​കോ​ട് ഡി​വി​ഷ​നി​ൽ നി​ന്നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്താ​ണ്. തി​ര​ക്കു കൂ​ടാ​ൻ കാ​ര​ണം കൃ​ഷ്ണ​ന്‍റെ സ​ഹ​ധ​ർ​മി​ണി ഷൈ​നി കൃ​ഷ്ണ​നും ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13ൽ ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​വെ​ന്ന​തി​നാ​ലാ​ണ്. ഷൈ​നി കൃ​ഷ്ണ​ന്‍റെ മാ​താ​വും മാ​താ​വി​ന്‍റെ സ​ഹോ​ദ​ര​നും ഇ​ത്ത​വ​ണ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജി​ല്ല​യി​ലെ ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്നു​വെ​ന്ന​തും കൗ​തു​ക​ര​മാ​യി.
ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 13ൽ ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ഷൈ​നി കൃ​ഷ്ണ​ന്‍റെ മാ​താ​വ് രാ​ധാ​മ​ണി മ​ത്സ​രി​ക്കു​ന്പോ​ൾ കു​റ്റി​പ്പു​റം ബ്ലോ​ക്കി​ൽ ആ​ത​വ​നാ​ട് ഡി​വി​ഷ​നി​ൽ നി​ന്നു എ​ൻ​ഡി​എ​ക്ക് വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത് രാ​ധാ​മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ കൂ​ടി​യാ​യ കെ.​പി മ​ണി​ക​ണ്ഠ​നാ​ണ്. കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ കൃ​ഷ്ണ​നും ഷൈ​നി കൃ​ഷ്ണ​നും ഇ​പ്പോ​ൾ തി​ര​ക്കോ​ട് തി​ര​ക്കാ​ണ്.