പോ​സ്റ്റു​മാ​ന് തെരഞ്ഞെടു​പ്പു ചി​ഹ്നം ത​പാ​ൽ​പെ​ട്ടി
Tuesday, November 24, 2020 11:17 PM IST
ക​രു​വാ​ര​ക്കു​ണ്ട്: 42 വ​ർ​ഷ​മാ​യി പോ​സ്റ്റു​മാ​നാ​യി സേ​വ​നം ചെ​യ്ത​യാ​ൾ​ക്ക് തെര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ല​ഭി​ച്ച​ത് ത​പാ​ൽ​പെ​ട്ടി. ക​ൽ​ക്കു​ണ്ടി​ലെ ക​ണ​ങ്ങം​പ​തി​യി​ൽ മാ​ത്യൂ​സി​നാ​ണ് ത​പാ​ൽ പെ​ട്ടി ല​ഭി​ച്ച​ത്. വാ​ശി​യേ​റി​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡാ​യ ക​ൽ​ക്കു​ണ്ടി​ലാ​ണ് മാ​ത്യൂ​സ് സ്വാ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.
32 വ​ർ​ഷം ക​ൽ​ക്കു​ണ്ട് പോ​സ്റ്റോ​ഫീ​സി​ലും പ​ത്ത് വ​ർ​ഷം പാ​ണ്ടി​ക്കാ​ട് പോ​സ്റ്റോ​ഫീ​സി​ലും പോ​സ്റ്റു​മാ​നാ​യി ജോ​ലി ചെ​യ്തു. 2020 മേ​യ് മാ​സ​ത്തി​ലാ​ണ് മാ​ത്യൂ​സ് ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​ത്.
യു​ഡി​എ​ഫി​ലെ ഉ​പ്പു​മാ​ക്ക​ൽ ബെ​ന്നി​യും എ​ൽ​ഡി​എ​ഫി​ലെ ഷി​നാ ജി​ൽ​സും ബി​ജെ​പി​യി​ലെ അ​ജി​ത്ത് ക​ൽ​ക്കു​ണ്ടു​മാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.