പെരിന്തൽമണ്ണയിൽ എൽഡിഎഫ് കണ്‍വൻഷൻ
Tuesday, November 24, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷം ആ​ന്തൂ​ർ മോ​ഡ​ൽ വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന​ത്താ​കെ മാ​തൃ​ക​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന​തെ​ന്നും യു​ഡി​എ​ഫ് ത​മ്മി​ൽ ത​ല്ലി​ത്ത​ക​രു​ന്ന ക​പ്പ​ലാ​യി മാ​റി​യെ​ന്നും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ശി​ഫാ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ൽ​ഡി​എ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു

ന​ട​ത്തി​യ ക​ണ്‍​വ​ൻ​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. 34 വാ​ർ​ഡു​ക​ളി​ലും വി​ജ​യി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ന​ഗ​ര​സ​ഭ​യി​ലു​ണ്ടെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ർ 14 വ​രെ ഏ​കോ​പി​ത​മാ​യ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റി​ന് രൂ​പം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​വ​ത​രി​പ്പി​ച്ചു. എം.​മു​ഹ​മ്മ​ദ് സ​ലിം​ചെ​യ​ർ​മാ​നാ​യും കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ണ്‍​വീ​ന​റാ​യും 151അം​ഗ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യെ ക​ണ്‍​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.​സി.​ദി​വാ​ക​ര​ൻ, വി.​ശ​ശി​കു​മാ​ർ, പി. ​മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​കെ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ കെ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും നി​ഷി അ​നി​ൽ രാ​ജ്ന​ന്ദി​യും പ​റ​ഞ്ഞു.