ക​രു​വാ​ര​കു​ണ്ടി​ൽ വി​ചി​ത്ര മു​ന്ന​ണി
Tuesday, November 24, 2020 1:07 AM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ​ര​സ്പ​രം പോ​രാ​ടു​ന്ന ലീ​ഗും, കോ​ണ്‍​ഗ്ര​സും ജി​ല്ലാ, ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന​ത് യു​ഡി​എ​ഫാ​യി ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഇ​ത് എ​ത്ര​ത്തോ​ളം വി​ജ​യം കാ​ണു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലും അ​നി​ശ്ചി​ത്വ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള 21 സീ​റ്റു​ക​ളി​ൽ 16 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഗും കോ​ണ്‍​ഗ്ര​സ്‌​സും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത്. പു​ത്ത​ന​ഴി, ക​ക്ക​റ വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് ആ​യി ത​ന്നെ മ​ൽ​സ​രി​ക്കു​ന്പോ​ൾ വാ​ക്കോ​ടി​ൽ കോ​ണ്‍​ഗ്ര​സും ഇ​രി​ങ്ങാ​ട്ടി​രി, പാ​ന്ത്ര വാ​ർ​ഡു​ക​ളി​ൽ ലീ​ഗും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ളി​കാ​വ് ബ്ലോ​ക്കി​ലെ മൂ​ന്ന് ഡി​വി​ഷ​നു​ക​ളി​ലേ​ക്കും, ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്കും യു​ഡി​എ​ഫ് ആ​യി മ​ൽ​സ​രി​ക്കാ​നാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും തീ​രു​മാ​നം. അ​തി​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളാ​യ പു​ന്ന​ക്കാ​ടും, ത​രി​ശി​ലും മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നു​ക​ൾ ലീ​ഗി​ന് വി​ട്ടു ന​ൽ​കി​യ​തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ അ​തൃ​പ്തി​യാ​ണു​ള്ള​ത്. ഇ​ത് ലീ​ഗി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജി​ല്ലാ ഡി​വി​ഷ​നി​ലും മ​ൽ​സ​രി​ക്കു​ന്ന​ത് ലീ​ഗ് പ്ര​തി​നി​ധി ത​ന്നെ.
ബ്ലോ​ക്ക് ഡി​വി​ഷ​നാ​യ അ​ട​യ്ക്കാ​ക്കു​ണ്ട് മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. ഈ ​ഡി​വി​ഷ​നി​ൽ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ​യും തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.