മു​ണ്ടേ​രി ഫാ​മി​ൽ രാ​ത്രി​കാ​വ​ൽ ജോ​ലി തൊ​ഴി​ലാ​ളി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്നു
Tuesday, November 24, 2020 1:07 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി ഫാ​മി​ൽ രാ​ത്രി കാ​വ​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​നേ​ജ്മെ​ന്‍റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു മു​ത​ൽ രാ​ത്രി കാ​ല കാ​വ​ൽ ഒ​ഴി​വാ​ക്കു​ന്നു. 300 ഓ​ളം ഏ​ക്ക​ർ വ​രു​ന്ന ഓ​രോ ബ്ലോ​ക്കി​ലും 2 തൊ​ഴി​ലാ​ളി​ക​ളെ വീ​തം വെ​ച്ചാ​ണ് രാ​ത്രി കാ​ല കാ​വ​ലി​ന് നി​യ​മി​ച്ചി​രു​ന്ന​ത് എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഒ​രു ബ്ലോ​ക്കി​ൽ ഒ​രു തൊ​ഴി​ലാ​ളി​യെ മാ​ത്രം വെ​ച്ചാണ് പു​തി​യ ലീ​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് നി​യ​മി​ച്ച​ത്. ആ​ന​ക​ളെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​ന് വേ​ണ്ട പ​ട​ക്ക​ങ്ങ​ൾ പോ​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച് ത​രു​ന്നി​ല്ല.
രാ​ത്രി​കാ​ല കാ​വ​ൽ​ക്കാ​ർ ഫാ​മി​ൽ ഉ​ള്ള​ത് കൊ​ണ്ടു കൂ​ടി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഫാ​മി​ന​ടു​ത്തു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ക്ക് പോ​ലും ക​ട​ക്കാ​ത്ത​ത്.
മാ​റി മാ​റി വ​രു​ന്ന മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം ഫാ​മി​ലെ ത​ല​പ്പാ​ലി ഭാ​ഗ​ത്തെ 4,5 ബ്ലോ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ച് ക​ഴി​ഞ്ഞു.
ഇ​ത് ഫാ​മി​ന്‍റെ നാ​ശ​ത്തി​ലെ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി.
​യോ​ഗ​ത്തി​ൽ ടി.​സു​ധി (എ​ഐ​ടി​യു​സി), ഇ.​സു​ഗേ​ഷ് (സി​ഐ​ടി​യു), ടി.​ശ്രീ​നി​വാ​സ​ൻ (ഐ​എ​ൻ​ടി​യു​സി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.