ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Tuesday, November 24, 2020 1:07 AM IST
താ​ഴെ​ക്കോ​ട്: താ​ഴേ​ക്കോ​ട് - പ​ള​ളി​പ്പ​ടി - ബി​ഡാ​ത്തി റോ​ഡി​ൽ (കി​ലോ​മീ​റ്റ​ർ - 1/100) ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
താ​ഴെ​ക്കോ​ട്ടു നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ കാ​പ്പു​പ​റ​ന്പ് - ബി​ഡാ​ത്തി മി​ല്ലും​പ​ടി റോ​ഡ് വ​ഴി ബി​ഡാ​ത്തി​യി​ലേ​ക്കും തി​രി​ച്ചു ബി​ഡാ​ത്തി ഭാ​ഗ​ത്തു നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ മി​ല്ലും​പ​ടി​യി​ൽ നി​ന്നു തി​രി​ഞ്ഞു കാ​പ്പു​പ​റ​ന്പി​ലേ​ക്കും (നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ) എ​ത്താം. മു​തി​ര​മ​ണ്ണ​യി​ൽ നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ അ​യി​ലം പ​റ​ന്പ് വ​ഴി മ​രു​ത​ല​യി​ലും താ​ഴേ​ക്കോ​ട് മ​രു​ത​ല​യി​ൽ നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചും പോ​ക​ണ​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സി​ൽ കൂ​ട്ട രാ​ജി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് ആ​ന​മ​ങ്ങാ​ട് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി യു​വ​തൊ​ഴി​ലാ​ളി വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി​യും അ​ഞ്ചാം വാ​ർ​ഡ് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നു​മാ​യ അ​ഷ്റ​ഫ് ശീ​ല​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി അ​റി​യി​ച്ചു.
ക​ത്ത് ഡി​സി​സി പ്ര​സി​​ഡ​ന്‍റി​നു കൈ​മാ​റി. ഒ​ന്പ​തു വാ​ർ​ഡു​ള്ള ഡി​വി​ഷ​നി​ൽ എ​ട്ടു വാ​ർ​ഡി​ലെ​യും യു​ഡി​എ​ഫ് ക​മ്മി​റ്റി​ക​ൾ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത ഷ​മീ​റ ഖാ​ലി​ദി​നെ പ​രി​ഗ​ണി​ക്കാ​തെ ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ ഇ​ഷ്ട​ക്കാ​രെ പ​രി​ഗ​ണി​ക്കു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ഷ്റ​ഫ് ശീ​ല​ത്തും കു​ടും​ബ​വും 100ഓ​ളം പ്ര​വ​ർ​ത്ത​ക​രും രാ​ജി​വ​ച്ച​ത്. സ​ബീ​ന അ​ഷ്റ​ഫ് ശീ​ല​ത്തി​നെ ഡി​വി​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കു​മെ​ന്നും അ​ഷ്റ​ഫ് ശീ​ല​ത്ത് പ​റ​ഞ്ഞു.