വ​സ്ത്ര​ങ്ങ​ൾ മോ​ഷ​ണം പോ​യ ക​ട​യു​ട​മ​യ്ക്ക് സ​ഹാ​യ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Monday, November 23, 2020 12:48 AM IST
പാ​ണ്ടി​ക്കാ​ട്:​ വ​സ്ത്ര​ങ്ങ​ൾ മോ​ഷ​ണം പോ​യ തു​ണി​ക്ക​ട​യു​ട​മ​യ്ക്ക് സ​ഹാ​യ​വു​മാ​യി വ്യാ​പാ​രി​ക​ളും വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​നും. പാ​ണ്ടി​ക്കാ​ട് ബ​സ സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തെ കോ​ട്ടോ​പാ​ട​ൻ റ​മീ​സ് ഷാ​നാ​ണ് ഒ​രു കൂ​ട്ടം വ്യാ​പാ​രി​ക​ളും വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​നും ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്.
ന​വം​ബ​ർ 18നാ​ണ് റ​മീ​സ് ഷാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തെ ക​ട​യി​ൽ നി​ന്നും വ​സ്ത്ര​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ 35000 രൂ​പ വി​ല​യു​ള്ള വ​സ്ത്ര​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
ഇ​തോ​ടെ റ​മീ​സ് ഷാ​ന്‍റെ ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗം നി​ല​ച്ച അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഒ​രു കൂ​ട്ടം വ്യാ​പാ​രി​ക​ളും, സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​നും ചേ​ർ​ന്ന് ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം റ​മീ​സ് ഷാ​ന് ന​ൽ​കി​യ​ത്. അ​തേ സ​മ​യം മോ​ഷ്ടാ​വി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.
സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.
ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.