ന​ഗ​ര​സ​ഭ​യി​ൽ വി​മ​ത​ശ​ല്യം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന
Monday, November 23, 2020 12:48 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വി​മ​ത​ശ​ല്യം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന. എ​ൽ​ഡി​എ​ഫ് മൂ​ന്നാം ഡി​വി​ഷ​നാ​യ ചെ​റു​വ​ത്തു​കു​ന്നി​ലാ​ണ് വി​മ​ത ഭീ​ഷ​ണി നേ​രി​ടു​ന്ന​തെ​ങ്കി​ൽ യു​ഡി​എ​ഫി​നെ ആ​റു ഡി​വി​ഷ​നു​ക​ളി​ൽ വി​മ​ത​ർ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്. താ​മ​ര​കു​ളം, വ​ര​ണേ​ടം​പാ​ടം, പൊ​ട്ടി​പ്പാ​റ, ഇ​യ്യം​മ​ട, പ​ട്ട​രാ​ക്ക വീ​ട്ടി​ക്കു​ത്ത് ഡി​വി​ഷ​നു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വി​മ​ത​ർ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്.
താ​മ​ര​കു​ള​ത്ത് വി​മ​ത ഭീ​ഷ​ണി ശ​ക്ത​മാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്. വീ​ട്ടി​ക്കു​ത്തി​ൽ നി​ല​വി​ലെ കൗ​ണ്‍​സി​ല​ർ സി​ന്ധു ആ​ർ.​നാ​യ​ർ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്നു.
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ​ട​ക്കം ന​ട​ത്തി​യ ശ്ര​മം പാ​ളി. ന​ഗ​ര​സ​ഭ​യി​ൽ കു​റ​ഞ്ഞ വോ​ട്ടു​ള്ള വീ​ട്ടി​ക്കു​ത്തി​ലെ സി​ന്ധു ആ​ർ.​നാ​യ​രു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം കോ​ണ്‍​ഗ്ര​സി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പൊ​ട്ടി​പ്പാ​റ ഡി​വി​ഷ​നി​ലെ രു​ഗ്മ​ണി എ​ന്ന മ​ണി ടീ​ച്ച​റു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.
പ​ട്ട​രാ​ക്ക, ഇ​യ്യം​മ​ട, വ​ര​ടേം​പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​നോ​യ് പാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. മൂ​ന്നാം ഡി​വി​ഷ​നാ​യ ചെ​റു​വ​ത്ത് കു​ന്നി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ത്ഥി​യാ​യ സി​പി​ഐ​യി​ലെ എം.​മു​ജീ​ബ് റ​ഹ്മാ​ന് എ​തി​രെ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ ശ്ര​മ​വും പാ​ളി. എ​ന്താ​യാ​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി ഓ​രോ ഡി​വി​ഷ​നു​ക​ളി​ലും ഇ​ഞ്ചോ​ട് ഇ​ഞ്ച് മ​ത്സ​ര​മാ​ണ്,