സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ആ​ധി​കാ​രി​ത ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷ​മേ സ്വീ​ക​രി​ക്കാ​വൂ
Monday, November 23, 2020 12:47 AM IST
മ​ല​പ്പു​റം: സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ആ​ധി​കാ​രി​ത ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷ​മേ വ​ര​ണാ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കാ​വൂ​വെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ത്ഥി, നി​ർ​ദ്ദേ​ശ​ക​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് എ​ന്നി​വ​ർ​ക്കാ​ണ് സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കാ​ൻ സാ​ധി​ക്കു​ക. നി​ർ​ദേ​ശ​ക​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് എ​ന്നി​വ​രാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ങ്കി​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി ഹാ​ജ​രാ​ക്ക​ണം.
അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ ആ​ധി​കാ​രി​ക​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ച് വ​ര​ണാ​ധി​കാ​രി ഉ​റ​പ്പാ​ക്ക​ണം. ഫോം 5​ൽ പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ന​വം​ബ​ർ 23ന് ​വൈ​കീ​ട്ട് മൂ​ന്ന് വ​രെ സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കാം. ഒ​രു സ്ഥാ​നാ​ർ​ത്ഥി​യു​ടെ പി​ൻ​വ​ലി​ക്ക​ൽ സാ​ധു​വാ​ണെ​ങ്കി​ൽ അ​ത്ത​രം പി​ൻ​വ​ലി​ക്ക​ൽ റ​ദ്ദാ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. പി​ൻ​വ​ലി​ക്ക​ൽ നോ​ട്ടീ​സി​ൽ വ​ര​ണാ​ധി​കാ​രി പൂ​രി​പ്പി​ക്കേ​ണ്ട ഭാ​ഗം പൂ​രി​പ്പി​ച്ച് സൂ​ക്ഷി​ക്കേ​ണ്ട​തും ഫോ​റ​ത്തോ​ടൊ​പ്പ​മു​ള്ള ര​സീ​ത് അ​പേ​ക്ഷ​ക​ന് ന​ൽ​കേ​ണ്ട​തു​മാ​ണ്.