സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന വി​ധം
Monday, November 23, 2020 12:47 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ പേ​രി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്താ​ൻ അ​വ​സ​രം. ഒ​രേ വാ​ർ​ഡി​ൽ/ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ​മാ​ന പേ​രു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും നാ​ട്ടി​ൽ മ​റ്റ് പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രെ​യും വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യി​ൽ ന​ൽ​കി​യ പേ​രി​നൊ​പ്പ​മോ പേ​രി​ന് മു​ന്നി​ലോ പി​ന്നി​ലോ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്താം.
ഇ​തി​നാ​യി സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​ന് മു​ൻ​പ് വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രേ വാ​ർ​ഡി​ൽ/ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ​മാ​ന പേ​രു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ പേ​രി​നൊ​പ്പ​മോ മു​ന്നി​ലോ പി​ന്നി​ലോ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ അ​നു​വ​ദി​ക്കും. ജോ​ലി സം​ബ​ന്ധ​മാ​യ വി​ശേ​ഷ​ണം (അ​ഡ്വ​ക്കേ​റ്റ് അ​ഡ്വ.,ഡോ​ക്ട​ർ ഡോ., ​പ്രൊ​ഫ​സ​ർ പ്രൊ​ഫ.), വീ​ട്ടു​പേ​ര്, ര​ക്ഷി​താ​ക്ക​ളു​ടെ പേ​ര്, സ്ഥ​ല​പ്പേ​ര് എ​ന്നി​വ ചേ​ർ​ക്കാം. ഉ​ദാ:​രാ​മ​ച​ന്ദ്ര​ൻ എ​ന്ന് പേ​രു​ള്ള ര​ണ്ടു​പേ​ർ ഉ​ണ്ടെ​ങ്കി​ൽ താ​ഴെ പ​റ​യു​ന്ന രീ​തി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്താ​വു​ന്ന​താ​ണ്.​
ജോ​ലി സം​ബ​ന്ധ​മാ​യ വി​ശേ​ഷ​ണം അ​ഡ്വ.​രാ​മ​ച​ന്ദ്ര​ൻ/ ഡോ.​രാ​മ​ച​ന്ദ്ര​ൻ/ പ്രൊ​ഫ.​രാ​മ​ച​ന്ദ്ര​ൻ, വീ​ട്ടു​പേ​ര് ക​ല്ലേ​ലി​ൽ രാ​മ​ച​ന്ദ്ര​ൻ, മാ​ങ്കു​ഴി രാ​മ​ച​ന്ദ്ര​ൻ,ര​ക്ഷി​താ​ക്ക​ളു​ടെ പേ​ര് ഗോ​പാ​ല​ൻ രാ​മ​ച​ന്ദ്ര​ൻ, ദാ​മോ​ദ​ര​ൻ രാ​മ​ച​ന്ദ്ര​ൻ,സ്ഥ​ല​പ്പേ​ര് മ​ട​ത്ത​റ രാ​മ​ച​ന്ദ്ര​ൻ, നാ​ട്ടി​ൽ മ​റ്റ് പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പേ​രി​നൊ​പ്പം ആ ​പേ​രും ചേ​ർ​ക്കാം.​നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള പേ​രി​ൽ നി​ന്നും പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ പേ​ര് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യി​ൽ ന​ൽ​കി​യ പേ​ര് ന​ൽ​കേ​ണ്ട​തും പു​തി​യ​താ​യി ആ​വ​ശ്യ​പ്പെ​ട്ട പേ​ര് ബ്രാ​ക്ക​റ്റി​ൽ ന​ൽ​കേ​ണ്ട​തു​മാ​ണ്. ഉ​ദാ: അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്ന വ്യ​ക്തി​ക്ക് അ​ബ്ബാ​സ് എ​ന്ന പേ​ര് ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന് അ​ബ്ദു​ൽ ജ​ബ്ബാ​ർ (അ​ബ്ബാ​സ്) എ​ന്ന് വേ​ണം ചേ​ർ​ക്കേ​ണ്ട​ത്. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ലെ ലേ​ബ​ലു​ക​ളി​ലും ബാ​ല​റ്റ് പേ​പ്പ​റു​ക​ളി​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലോ​ടു​കൂ​ടി​യ പേ​രാ​കു​മു​ണ്ടാ​വു​ക.