മ​ല​യാ​ള​അ​ധ്യാ​പ​ക​ർ​ക്ക് സ​ഹോ​ദ​യ പ​രി​ശീ​ല​ന വെ​ബി​നാ​ർ
Monday, November 23, 2020 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ബി​എ​സ്ഇ​യു​ടെ നൂ​ത​ന സം​യോ​ജി​ത ക​ലാ കാ​യി​ക പ്ര​വ​ർ​ത്യോ​ൻ​മു​ഖ പാ​ഠ്യ​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി മ​ല​യാ​ള അ​ധ്യാ​പ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ൻ ടി.​പി.​ക​രു​ണാ​ക​ര​ൻ മു​ഖ്യപ​രി​ശീ​ല​ക​നാ​യി​രു​ന്നു.
ഡോ.​സി​ബി​എ​സ്ഇ സം​യോ​ജി​ത പാ​ഠ്യ​പ​ദ്ധ​തി പു​തു​ത​ല​മു​റ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​റെ ആ​ക​ർ​ഷ​ണീ​യ​വും ന​വോന്മേഷം പ​ക​രു​ന്ന​താ​ണെ​ന്നും ശി​ല്പ​ശാ​ല വി​ല​യി​രു​ത്തി. സ​ഹോ​ദ​യ ട്രെ​ഷ​റ​ർ എം.​ജൗ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു അ​ധ്യാ​പ​ക​രാ​യ സു​നി​ൽ ആ​ര്യം​പാ​ടം, എം.​വി.​ബാ​ബു​രാ​ജ്, ജി​ഷ്മ മു​ര​ളി, ടി.​സു​ലോ​ച​ന, അ​ജി​ത ജോ​ജോ, എ​ൻ.​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്ത 100 പേ​ർ​ക്കും പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ക്ക​ര​പ്പ​റ​ന്പ് ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ മാ​റ്റി. അ​സു​ഖം കാ​ര​ണ​മാ​ണ് മാ​റ്റം. നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​മ​ദാ​ണ് പു​തി​യ സ്ഥാ​നാ​ർ​ത്ഥി.