ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം
Monday, November 23, 2020 12:47 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും യോ​ഗ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് പു​റ​മെ ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​തി​നും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യു​ന്ന ത​ര​ത്തി​ൽ യോ​ഗം ന​ട​ത്തു​ന്ന സ്ഥ​ല​വും സ​മ​യ​വും സ്ഥാ​നാ​ർ​ത്ഥി​ക​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും അ​ത​ത് പ്ര​ദേ​ശ​ത്തെ പോ​ലീ​സ് അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. മ​റ്റു ക​ക്ഷി​ക​ളു​ടെ യോ​ഗ​ങ്ങ​ളും ജാ​ഥ​ക​ളും അ​നു​യാ​യി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യോ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​ത​ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളും ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. ഒ​രു ക​ക്ഷി​യു​ടെ യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ആ ​സ്ഥ​ല​ത്തു കൂ​ടി മ​റ്റൊ​രു ക​ക്ഷി ജാ​ഥ ന​ട​ത്ത​രു​ത്. ഒ​രു ക​ക്ഷി​യു​ടെ ചു​വ​ർ പ​ര​സ്യ​ങ്ങ​ൾ മ​റ്റു ക​ക്ഷി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്യാ​നും പാ​ടി​ല്ല.
ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാം. യോ​ഗം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ഏ​തെ​ങ്കി​ലും നി​യ​ന്ത്ര​ണ ഉ​ത്ത​ര​വോ നി​രോ​ധ​നാ​ജ്ഞ​യോ പ്രാ​ബ​ല്യ​ത്തി​ലി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.
യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ഉ​ച്ച​ഭാ​ഷി​ണി​യോ മ​റ്റു സൗ​ക​ര്യ​മോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ത്ഥി​യോ അ​ധി​കൃ​ത​രി​ൽ നി​ന്ന് നേ​ര​ത്തെ ത​ന്നെ അ​നു​മ​തി തേ​ട​ണം. സ​ർ​ക്കാ​രി​ന്‍റെ​യോ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹാ​ളു​ക​ളി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും തു​ല്യ അ​വ​സ​രം ന​ൽ​ക​ണം. യോ​ഗ​ങ്ങ​ൾ അ​വ​സാ​നി​ച്ചാ​ൽ അ​വി​ടെ സ്ഥാ​പി​ച്ച മു​ഴു​വ​ൻ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സം​ഘാ​ട​ക​ർ നീ​ക്കം ചെ​യ്യ​ണം.
ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ളും ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ച്ചാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പൊ​തു​യോ​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യോ യോ​ഗ​സ്ഥ​ല​ത്ത് ക്ര​മ​ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യോ അ​തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വോ ആ​യി​രം രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന തീ​യ​തി മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​പ്പെ​ടു​ന്ന തീ​യ​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ഷ്ട്രീ​യ സ്വ​ഭാ​വ​മു​ള്ള ഏ​തു പൊ​തു​യോ​ഗ​ത്തി​നും ഇ​തു​ബാ​ധ​ക​മാ​ണ്.